വടുതല: കൈതപ്പുഴ കായലിനെയും വേമ്പനാട്ടുകായലിനെയും ബന്ധിപ്പിക്കുന്ന മണിയംപള്ളി തോട് മാലിന്യമുക്തമാക്കണമെന്ന ആവശ്യം ശക്തമായി. കാട്ടുപുറം പള്ളി മുതൽ പണിയംപള്ളി പാലം വരെ ഒഴുക്ക് നിലച്ച നിലയിലാണ്. വ൪ഷങ്ങൾക്കുമുമ്പ് ഇതുവഴി ഗതാഗതമുണ്ടായിരുന്നു. തോട്ടിൽനിന്ന് അസഹ്യമായ ദു൪ഗന്ധമാണ് വമിക്കുന്നത്.
പാണാവള്ളി പഞ്ചായത്തിലെ ഒന്നാം വാ൪ഡിൽപ്പെട്ട പ്രദേശത്താണ് കൂടുതൽ ദുരിതം. മലിനജലം കെട്ടിക്കിടക്കുന്നതിനാൽ കൊതുകുകൾ പെരുകുന്നുണ്ട്. ഇത് സാംക്രമിക രോഗങ്ങൾക്ക് കാരണമാകുന്നതിനാൽ ആരോഗ്യവകുപ്പ് ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
എന്നാൽ, ഫണ്ട് ആവശ്യത്തിന് അനുവദിക്കാത്തതാണ് പ്രശ്നം പരിഹരിക്കാൻ കഴിയാത്തതിന് കാരണമെന്ന് പഞ്ചായത്തധികൃത൪ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.