ബര്‍ഫി: അനുരാഗ് ബസുവിന്റെ മധുരപരീക്ഷണം

ബ൪ഫി... പേരുപോലെ തന്നെ മധുരതരമായ പ്രണയകഥയാണ് അനുരാഗ് ബസുവിന്റെ പുതിയ ചിത്രം. രൺബീ൪ കപൂറും പ്രിയങ്ക ചോപ്രയും വ്യത്യസ്ത ഭാവങ്ങളിലെത്തുന്ന ബ൪ഫിയിൽ ഇല്യാനയും പ്രധാന വേഷത്തിലെത്തുന്നുണ്ട്. 'റോക്ക്സ്റ്റാറി'ലൂടെ ക്ഷുഭിതയൗവനത്തിന്റെ പ്രതിനിധിയായി തിരശീലയ്ക്ക് മുന്നിലെത്തിയ ജൂനിയ൪ കപൂ൪ ഇത്തവണ ഊമയായിട്ടാണ് പ്രേക്ഷകരെ രസിപ്പിക്കാനെത്തുന്നത്. രൺബീറിനൊപ്പമെത്തുന്ന പ്രിയങ്കാ ചോപ്ര 'ഓട്ടിസം' ബാധിച്ച കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. 'ഫാഷന്' ശേഷം പ്രിയങ്കക്ക് ഏറെ വെല്ലുവിളി ഉയ൪ത്തുന്ന റോൾ ആകുമിത്.

തെന്നിന്ത്യയിൽ കൈ നിറയെ പടങ്ങളുമായി നിൽക്കുമ്പോഴാണ് ഇല്യാനയെ തേടി ബിടൗണിൽ നിന്നും അവസരമെത്തിയത്. നേരത്തെ കത്രീന കൈഫിനെയായിരുന്നു ചിത്രത്തിലെ വേഷത്തിലേക്ക് തീരുമാനിച്ചതെങ്കിലും പിന്നീട് ഇല്യാനക്ക് നറുക്ക് വീഴുകയായിരുന്നു. ഇതോടെ അസിന് ശേഷം മറ്റൊരു തെന്നിന്ത്യൻ താരം കൂടി ബോളിവുഡിൽ ചുവടുറപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്.

1970 കാലഘട്ടത്തിൽ നടന്ന ത്രികോണ പ്രണയകഥ പറയുന്ന ബ൪ഫി സെപ്റ്റംബറിൽ തിയേറ്ററുകളിലെത്തും. ബ൪ഫിയുടെ ഒഫീഷ്യൽ ട്രെയില൪ ഇതിനകം ഹിറ്റായിക്കഴിഞ്ഞു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.