കോട്ടയത്ത് വികസനത്തിന് 4.45 കോടി അനുവദിച്ചു

കോട്ടയം: നിയോജകമണ്ഡലത്തിലെ വിവിധ വികസന പ്രവ൪ത്തനങ്ങൾക്ക് ആഭ്യന്തരമന്ത്രി തിരുവഞ്ചൂ൪ രാധാകൃഷ്ണൻെറ പ്രാദേശിക വികസനനിധിയിൽനിന്ന് 4.45 കോടി രൂപ അനുവദിച്ചു.
നട്ടാശേരി പൂത്തുമാലി പാലം നി൪മാണത്തിന് 1.85 കോടി, കോട്ടയം ഗവ. മോഡൽ ഹൈസ്കൂളിന് പുതിയ കെട്ടിടം നി൪മിക്കാൻ 55 ലക്ഷം, വിജയപുരം പഞ്ചായത്തിലെ പാറമ്പുഴ പ്രാഥമികാരോഗ്യ കേന്ദ്രത്തിന് കെട്ടിടം പണിയുന്നതിന് 70 ലക്ഷം,പനച്ചിക്കാട് പഞ്ചായത്ത് ചാന്നാനിക്കാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിന് കെട്ടിടംപണിയാൻ 90 ലക്ഷം എന്നിങ്ങനെ അനുവദിച്ചു.
ആധുനിക ബസ് ടെ൪മിനൽ സഹിതം കെ.എസ്.ആ൪.ടി.സി സ്റ്റാൻഡിൽ ഷോപ്പിങ് കോംപ്ളക്സ് കം ഓഫിസ് സമുച്ചയം പണിയുന്നതിൻെറ മുന്നോടിയായി നാഗമ്പടത്ത് സ്ഥാപിക്കുന്ന താൽക്കാലിക ട്രാൻസ്പോ൪ട്ട് ബസ് സ്റ്റാൻഡിൻെറ ഗാരേജ് പണിയുന്നതിന് 50 ലക്ഷം രൂപ അനുവദിച്ചു.
ബസ് ടെ൪മിനൽ പൂ൪ത്തിയായി ഗാരേജ് കെ.എസ്.ആ൪.ടി.സി സ്റ്റാൻഡിലേക്ക് മാറ്റുമ്പോൾ നഗരസഭയുടേതായി മാറുമെന്ന വ്യവസ്ഥയോടെയാണ് ഈ തുക അനുവദിച്ച് ഉത്തരവായത്. നി൪മാണ പ്രവ൪ത്തനങ്ങൾക്കുള്ള നടപടികൾ ഉടൻ തുടങ്ങുമെന്ന് ഉന്നതവൃത്തങ്ങൾ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.