കോഴിക്കോട്: ഹജ്ജിന് 7650 സീറ്റുകൂടി ജനറൽ ക്വോട്ടയിൽ അനുവദിക്കാൻ കേന്ദ്ര സ൪ക്കാ൪ തയാറായതോടെ കേരളത്തിൽനിന്ന് 767 പേ൪ക്കുകൂടി ഹജ്ജിന് അവസരം ലഭിക്കും. ഇതോടെ സംസ്ഥാനത്തുനിന്ന് ഹജ്ജ് കമ്മിറ്റി മുഖേന 8285 പേ൪ക്ക് പോകാം. ഈ വ൪ഷം കേരളത്തിന് അനുവദിച്ച ക്വോട്ട 6487 ആയിരുന്നു. ഇതര സംസ്ഥാനങ്ങളിൽ ഒഴിവുവന്നതിൽ 1031 പേ൪ക്കുകൂടി അവസരം ലഭിച്ചതോടെ ഇത് 7518 ആയി. ഇപ്പോൾ കേന്ദ്രം അനുവദിച്ച 7650 സീറ്റ് വീതം വെച്ചപ്പോൾ 767 സീറ്റും ലഭിച്ചു. ഇതോടെ തുട൪ച്ചയായി നാലാം തവണ അപേക്ഷിച്ച 4986 പേ൪ക്കും അവസരം ലഭിക്കും. ഇതിനുപുറമെ ജനറൽ വെയ്റ്റിങ് ലിസ്റ്റിലുള്ള 205 പേ൪ക്കും പോകാം.
സുപ്രീംകോടതിയുടെ ക൪ശന നി൪ദേശത്തെ തുട൪ന്നാണ്, വി.ഐ.പികൾക്കായി മാറ്റിവെച്ച ക്വോട്ടയിൽ നിന്ന് 7650 സീറ്റ് ജനറൽ കാറ്റഗറിയിൽ വീതിച്ചുനൽകാൻ കേന്ദ്ര സ൪ക്കാ൪ തയാറായത്.
മന്ത്രിമാരും എം.പി.മാരും മറ്റു മുതി൪ന്ന നയതന്ത്ര ഉദ്യോഗസ്ഥരും നി൪ദേശിക്കുന്നവ൪ക്ക് നൽകാനായി, മുൻ വ൪ഷത്തെ പോലെ 11,000 സീറ്റ് ഇത്തവണയും കേന്ദ്ര സ൪ക്കാ൪ മാറ്റിവെച്ചിരുന്നു. ഇത് ഭരണഘടനാപരമായി ശരിയല്ലെന്ന് വിലയിരുത്തിയ സുപ്രീംകോടതി, വി.ഐ.പി ക്വോട്ട 500ൽ കൂടാൻ പാടില്ലെന്ന് ഉത്തരവിട്ടിരുന്നു.
കേരളത്തിൽ ഈ വ൪ഷം 49,377 പേരാണ് ഹജ്ജിന് അപേക്ഷിച്ചത്. ഇതിൽ 70 വയസ്സ് കവിഞ്ഞവരുടെ കാറ്റഗറിയിൽ 3094 പേരാണ് ഉണ്ടായിരുന്നത്. ഇവരെ നറുക്കെടുപ്പില്ലാതെ തന്നെ തെരഞ്ഞെടുത്തിരുന്നു. അതേസമയം, 41,092 അപേക്ഷക൪ ഇപ്പോഴും പുറത്തുതന്നെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.