രാംദേവ് നിരാഹാര സമരം അവസാനിപ്പിച്ചു

ന്യൂദൽഹി: കള്ളപ്പണത്തിനും അഴിമതിക്കുമെതിരെ ബാബാ രാംദേവ് നടത്തി വന്ന നിരാഹാര സമരം അവസാനിപ്പിച്ചു. അംബേദ്ക൪ സ്റ്റേഡിയതിൽ പന്ത്രണ്ട് മണിയോടെ നാരങ്ങാ വെള്ളം കുടിച്ചാണ് അഞ്ച് ദിവസമായി തുടരുന്ന നിരാഹാര സമരം രാംദേവ് അവസാനിപ്പിച്ചത്. ഉടൻ തന്നെ ഹരിദ്വാറിലേക്ക് തിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സ്വാതന്ത്ര്യ ദിനമായതിനാൽ സ്റ്റേഡിയം ഒഴിഞ്ഞു കൊടുക്കണമെന്ന് പൊലീസ് ആവശ്യപ്പെടുകയായിരുന്നു. തുട൪ന്നാണ് 11 മണിയോടെ നിരാഹാരം അവസാനിപ്പിക്കുമെന്ന് രാംദേവ് പ്രഖ്യാപിച്ചത്.

നിരാഹാരം അവസാനിപ്പിച്ച്കൊണ്ട് നടത്തിയ പ്രസംഗത്തിൽ കോൺഗ്രസിനെയും പ്രധാനമന്ത്രിയെയും അദ്ദേഹം രൂക്ഷമായി വിമ൪ശിച്ചു. ഏറ്റവും വലിയ അഴിമതി പാ൪ട്ടിയാണ് കോൺഗ്രസെന്ന് തെളിയിച്ചിരിക്കുകയാണ്. അടുത്ത തെരഞ്ഞെടുപ്പിൽ കോൺഗ്രസ് അധികാരത്തിലെത്തില്ല. എന്നാൽ തെരഞ്ഞെടുപ്പ് അടുക്കുന്ന സമയത്ത് മാത്രമെ ഏത് പാ൪ട്ടിയാണ് വിജയിക്കുക എന്ന കാര്യം പ്രഖ്യാപിക്കുകയുള്ളൂ. രാംദേവ് പറഞ്ഞു. കുളിച്ചിട്ടും ഭക്ഷണം കഴിച്ചിട്ടും അഞ്ച്ദിവസമായെന്നും ഇവിടെ നിന്നും നേരെ ഗംഗാ നദിയിൽ  പോയി കുളിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേ൪ത്തു.


കോൺഗ്രസൊഴികെയുള്ള മുഴുവൻ രാഷ്ട്രീയ പാ൪ട്ടികളും പിന്തുണപ്രഖ്യാപിച്ചതായി രാംദേവ് അവകാശപ്പെട്ടു. പ്രധാനമന്ത്രി സിഖ് ഗുരുദ്വാരയിൽ പോവരുതെന്നും അത് ഗുരു ഗ്രന്ഥ് സാഹിബിനെ അപമാനിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ സ്റ്റേഡിയത്തിൽ നിന്നും സ്വയം വിട്ടുപോവാൻ രാംദേവ് തയ്യറാവില്ലന്നെും പൊലീസിന് അദ്ദേഹത്തയും അനുയായികളെയും ഒഴിപ്പിക്കേണ്ടി വരുമെന്നുമാണ് രാംദേവിനോടടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന.

അതേസമയം, സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് നടക്കുന്ന ഒരുക്കങ്ങളെ ശല്യപ്പെടുത്താൻ ഒരു നിലക്കും രാംദേവിനെ അനുവദിക്കില്ലന്നെ് പൊലീസും വ്യക്തമാക്കിയിട്ടുണ്ട്. ഒരു മണിക്കകം സ്റ്റേഡിയം വിട്ടുപോവണമെന്ന അന്ത്യശാസനം നൽകിയിട്ടുണ്ട്.

തിങ്കളാഴ്ച രാംദേവിന്റെനേതൃത്വത്തിൽ പാ൪ലമെൻറിലേക്ക് നടത്തിയ മാ൪ച്ചിനിടെ നാടകീയ രംഗങ്ങളാണ് അരങ്ങറേിയത്. റാലി വഴിയിൽ തടഞ്ഞ പൊലീസ് രാംദേവിനെയും സംഘത്തെയും അറസ്റ്റ് ചെയ്തിരുന്നു. തുട൪ന്ന് രാത്രി മുഴുവൻ അബേദ്ക൪ സ്റ്റേഡിയത്തിൽ തങ്ങിയ സംഘം രാവിലെ പിരിഞ്ഞു പോവാൻ കൂട്ടാക്കിയിരുന്നില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.