മത്സ്യത്തില്‍ അമോണിയ: അടൂരില്‍ പരാതികളേറെ; നടപടിയില്ല

അടൂ൪: അമോണിയ കല൪ന്ന മത്സ്യങ്ങളുടെ വിൽപ്പന അടൂരിലും പരിസരങ്ങളിലും വ്യാപകമെന്ന് നിരവധി പരാതികൾ ഉയ൪ന്നിട്ടും നിയമനടപടി സ്വീകരിക്കാൻ ആരോഗ്യ വകുപ്പ് അധികൃത൪ തയാറാകുന്നില്ലെന്ന് ആക്ഷേപം. ഞായറാഴ്ച രാത്രി അമോണിയ കല൪ന്ന അഞ്ച് പെട്ടി മത്സ്യവും മാസങ്ങൾ പഴകിയ പുഴുവരിച്ച ഉണക്കമത്സ്യവും കടമ്പനാട് ഗോവിന്ദപുരം ചന്തയിൽ നിന്ന് നാട്ടുകാ൪ പിടിച്ചെടുത്ത് ആരോഗ്യവകുപ്പ് അധികൃതരെ ഏൽപ്പിച്ചിരുന്നു. വിൽപ്പന കഴിഞ്ഞ് ബാക്കിവന്ന മത്സ്യമാണ് തിങ്കളാഴ്ചയും ചൊവ്വാഴ്ചയും വിൽപ്പനക്കായി കരുതിവെച്ചതെന്നാണ് അന്വേഷണത്തിൽ തെളിഞ്ഞത്.
ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് കടമ്പനാട് ചന്തയിൽ നിന്ന് മത്സ്യം വാങ്ങി പാചകം ചെയ്ത് കഴിച്ച മൂന്ന് കുടുംബത്തിലെ ആറുപേ൪ ദേഹാസ്വാസ്ഥ്യത്തെ തുട൪ന്ന് ആശുപത്രിയിലായത്. മത്സ്യത്തിൽ നിന്നുള്ള ഭക്ഷ്യവിഷബാധയാണ് പ്രശ്നമായത്.മത്സ്യം ദിവസങ്ങളോളം കേടുകൂടാതിരിക്കാനാണ് അമോണിയ കല൪ത്തുന്നത്.
അമോണിയ കല൪ത്തിയ ഐസിൻെറ ഉപയോഗം സ൪വസാധാരണമാണ്.  ഭക്ഷ്യവസ്തുക്കളിൽ സ്വാഭാവികമായി കല൪ന്നേക്കാവുന്ന അമോണിയയുടെ അളവ് ഒരു കി.ഗ്രാമിൽ 30 മി.ഗ്രാമാണ് (30 പി.പി.എം).മത്സ്യത്തിൽ അമിതമായി ചേ൪ന്നിരിക്കുന്ന അമോണിയയുടെ അളവ് പരിശോധിക്കാൻ ജില്ലയിൽ യാതൊരു സംവിധാനവുമില്ല.
നാടൻ മത്സ്യങ്ങൾ അടൂരിലും പരിസരങ്ങളിലും കിട്ടുന്നത് അപൂ൪വമായിരിക്കുകയാണ്. തൂത്തുക്കുടിയിൽ നിന്നും ആന്ധ്രയിൽ നിന്നും എത്തുന്ന മത്സ്യമാണ് അമിതവിലക്ക് വിറ്റഴിക്കുന്നത്. ഇവക്ക് രുചിയും കുറവാണ്. ചില മത്സ്യങ്ങൾ പാകം ചെയ്ത് കഴിച്ചാൽ ഛ൪ദ്ദിക്കാൻ തോന്നുന്ന അവസ്ഥയാണെന്ന് ഉപയോഗിക്കുന്നവ൪ പറയുന്നു.
മത്സ്യഫെഡിൻെറ പേരിൽ  സ്വകാര്യവ്യക്തികൾ ഏജൻസിയായി നടത്തുന്ന ‘ഫ്രെഷ് ഫിഷ് സ്റ്റാളു’കളിലും നല്ല മത്സ്യം കിട്ടാനില്ലാത്ത സ്ഥിതിയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.