അനധികൃത പാറമട: അഞ്ച് ടിപ്പറുകള്‍ പിടികൂടി

കോന്നി:അനധികൃത പാറമടകളിൽ  നിന്ന്  പാറ ഉൽ പ്പന്നങ്ങൾ കയറ്റിയ അഞ്ച് ടിപ്പറുകൾ കോന്നി പൊലീസ് പിടികൂടി.
ജില്ലാ പൊലീസ് സൂപ്രണ്ടിൻെറ നി൪ദേശപ്രകാരമായിരുന്നു നടപടി. പ്രമാടം ഗ്രാമപഞ്ചായത്തിലെ വെള്ളപ്പാറ കമുങ്ങിനാംകുഴി പാറമട, അരുവാപ്പുലം പഞ്ചായത്തിലെ മ്ളാന്തടം പാറമട എന്നിവിടങ്ങളിൽ നിന്നാണ് ടിപ്പറുകൾ കസ്റ്റഡിയിലെടുത്തത്.  രണ്ട് പാറമടയും മതിയായ രേഖകൾ ഇല്ലാതെ പ്രവ൪ത്തിച്ചതിന് മാസങ്ങൾക്ക് മുമ്പ് പ്രവ൪ത്തനം നി൪ത്തി വെപ്പിച്ചിരുന്നു.
 മ്ളാന്തടത്ത് പാറമടയിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന സ്ഫോടകവസ്തുക്കളും പൊലീസ് കണ്ടത്തെി. മതിയായ രേഖകൾ ഇല്ലാതെ വെടിയുപ്പ്, കേപ്പ്, പശ, തിരി എന്നിവ സൂക്ഷിച്ചതിന് പാറമട നടത്തിപ്പുകാരൻ നെടുമൺകാവ് വാസവമന്ദിരത്തിൽ രത്നാകരനെ (50) പൊലീസ് അറസ്റ്റ് ചെയ്തു.  പാറമടയുടമ അള്ളുജോ൪ജിനെതിരെ പൊലീസ് കേസെടുത്തു. കോന്നി സി.ഐ  എം.ആ൪. മധു ബാബുവിൻെറ നേതൃത്വത്തിലുള്ള   സംഘമാണ് പിടികൂടിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.