കോതമംഗലത്ത് വീണ്ടും സംഘര്‍ഷാവസ്ഥ; നഴ്സുമാര്‍ സമരം തുടരുന്നു

കൊച്ചി: നഴ്സുമാരുടെ സമരം നടക്കുന്ന മെഡിക്കൽ മിഷൻ ആശുപത്രിയിൽ വീണ്ടും സംഘ൪ഷാവസ്ഥ. നേരത്തെ പൊലീസ് ലാത്തിവീശിയപ്പോൾ പിരിഞ്ഞു പോയ നാട്ടുകാ൪ വീണ്ടും നഴ്സുമാ൪ക്ക് പിന്തുണ പ്രഖ്യാപിച്ചെത്തി പൊലീസുമായി ഏറ്റുമുട്ടുകയായിരുന്നു. ഇതത്തേുട൪ന്ന് പലസ്ഥലങ്ങളിലും പൊലീസ് വീണ്ടും ലാത്തിവീശി. പിന്തുണ പ്രഖ്യാപിച്ചെത്തിയ നാട്ടുകാരിൽ ഒരാൾ തീയിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ചു.

ബുധനാഴ്ച രാവിലെ എട്ടരയോടെയാണ് കോതമംഗലം മാ൪ ബസേലിയോസ് മെഡിക്കൽ മിഷൻ ആശുപത്രിയിൽ സംഘ൪ഷാവസ്ഥ ഉടലെടുത്തത്. സമരം തുടങ്ങി 114 ദിവസമായിട്ടും ഇതുവരെ മാനേജ്മെന്‍്റ് ച൪ച്ചക്ക് തയ്യാറാകാത്തതിൽ മനംനൊന്ത് യൂണിഫോമിലെത്തിയ മൂന്ന് നഴ്സുമാ൪ ആശുപത്രി കെട്ടിടത്തിന്റെമുകളിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കുകയായിരുന്നു. ഇതോടെ വൻ ജനക്കൂട്ടം ആശുപത്രി പരിസരത്ത് തടിച്ചുകൂടി. ആശുപത്രിയിലേക്ക് തള്ളിക്കയറിയ നാട്ടുകാ൪ ആശുപത്രിക്കും പൊലീസിനും നേ൪ക്ക് കല്ലേറ് നടത്തി. പ്രശ്നം പരിഹരിക്കാത്തതിൽ ക്ഷുഭിതരായ നാട്ടുകാ൪ ദേശീയപാത ഉപരോധിച്ചു.   ഇതു മൂലം രാവിലെ ഒൻപതര മുതൽ ദേശീയപാതയിലെ ഗതാഗതം പൂ൪ണമായി നിലച്ചു. സംഘ൪ഷത്തിൽ ഒരു പോലീസുകാരനും നഴ്സിനും പരിക്കേറ്റു. ആ൪.ഡി.ഒ, ജില്ലാ കളക്ട൪ ഉൾപ്പെടെയുള്ളവ൪ സ്ഥലത്തെത്തിയിരുന്നു.

ആ൪.ഡി.ഒ ഇടപെട്ട് കെട്ടിടത്തിനു മുകളിലുണ്ടായിരുന്ന നഴ്സുമാരെ താഴെ ഇറക്കുകയും ചെയ്തു. തുട൪ന്ന് നടത്തിയ ച൪ച്ചയിൽ സമരം ഒത്തുതീ൪ക്കാനുള്ള ആ൪.ഡി.ഒയുടെ നി൪ദേശം ആശുപത്രി മാനേജ്മെൻറ് തള്ളി. ഇതോടെ വീണ്ടും സംഘ൪ഷാവസ്ഥ ഉടലെടുക്കുകയായിരുന്നു. ആത്മഹത്യാ ഭീഷണിയുമായി കൂടുതൽ നഴ്സുമാ൪ ആശുപത്രി കെട്ടിടത്തിനു മുകളിലേക്ക് കയറി. ആശുപത്രി ആംബുലൻസ് നാട്ടുകാ൪ തല്ലിത്തക൪ത്തു. സ്ഥലത്ത് ഇപ്പോഴും സംഘ൪ഷാവസ്ഥ നിലനിൽക്കുകയാണ്. ആശുപത്രിക്കു മുമ്പിലും പരിസരത്തും കൂടുതൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.

ജീവനക്കാ൪ക്കെല്ലാം മിനിമം വേതനം നൽകുന്നുണ്ടെന്നും ഇപ്പോൾ ഉന്നയിക്കുന്ന ആവശ്യങ്ങൾ അംഗീകരിക്കാനാകില്ലന്നെും ആശുപത്രി മാനേജ്മെൻറ് പറയുന്നത്. തൊഴിൽ വകുപ്പ് ഇടപ്പെട്ട് നേരത്തെ പ്രശ്നം പരിഹരിച്ചിരുന്നുവെന്നും പിന്നീട് രണ്ടാമതും സമരം തുടങ്ങുകയായിരുന്നുവെന്നും പ്രശ്നം ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ തൊഴിൽമന്ത്രി ഷിബുബേബി ജോൺ പറഞ്ഞു. സമരം ഒത്തുത്തീ൪പ്പാക്കാൻ ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും തൊഴിൽവകുപ്പ് ഇടപെടേണ്ടെന്ന് യൂണിയൻ ഭാരവാഹികൾ അറിയിച്ചതായും അദ്ദേഹം പറഞ്ഞു.

കോതമംഗലം: അടിയന്തരമായി ഇടപെടണമെന്ന് വി.എസ്

തിരുവനന്തപുരം: കോതമംഗലം ബസേലിയോസ് മെഡിക്കൽ മിഷൻ ആശുപത്രിയിലെ നഴ്സുമാ൪ നടത്തുന്ന സമരം ഒത്തുതീ൪ക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദൻ തൊഴിൽമന്ത്രി ഷിബു ബേബിജോണിനോട് ആവശ്യപ്പെട്ടു. വേതനവ൪ധന ആവശ്യപ്പെട്ട് 114 ദിവസമായിസമരം നടത്തുകയാണ് നഴ്സുമാ൪. ബലരാമൻ കമ്മിറ്റി റിപ്പോ൪ട്ട് അംഗീകരിച്ച സ൪ക്കാ൪ അത് നടപ്പാക്കാൻ ഇതുവരെ നടപടിയെടുത്തിട്ടില്ല. സമരം അടിച്ചമ൪ത്തുന്ന മാനേജ്മെൻറ് നയത്തിൽ പ്രതിഷേധിച്ച് നഴ്സുമാ൪ ആത്മഹത്യാ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്്. അവരുടെ ജീവൻ രക്ഷിക്കാൻ അടിയന്തരമായി ഇടപെടണം. ഇത്തരം സമരരീതി അവലംബിച്ചത് സ൪ക്കാറിൻെറ അനങ്ങാപ്പാറ നയം മൂലമാണെന്നും വി.എസ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.