മട്ടാഞ്ചേരി: കൊച്ചി തുറമുഖത്ത് കപ്പൽ നി൪മാണശാലയും റിപ്പയ൪ യാ൪ഡും സ്ഥാപിക്കുന്നതിന് ആഗോളതലത്തിൽ ടെൻഡ൪ വിളിച്ചു. 785 കോടി ചെലവിൽ കൊച്ചിതുറമുഖത്തെ വ൪ക്ക് ഷോപ്പും ഡ്രൈഡോക്കും ആധുനികവത്കരിച്ച് കപ്പൽ നി൪മാണ കേന്ദ്രമാക്കാനാണ് തീരുമാനം. പദ്ധതിക്കായി നിലവിലെ വ൪ക്ക്ഷോപ് ഉൾപ്പെടെ 17 ഹെക്ട൪ സ്ഥലം വിട്ടുകൊടുക്കും. അതോടൊപ്പം 15 ഏക്ക൪ വാട്ട൪ ഏരിയയും കൈമാറും. ഈ സ്ഥലത്തിൻെറ 850 മീറ്റ൪ വാട്ട൪ ഫ്രണ്ടേജ് ആയിരിക്കും. നിലവിലുള്ള കെട്ടിടങ്ങൾ ,മറ്റ് സൗകര്യം എന്നിവയടക്കമായിരിക്കും ടെൻഡ൪ നേടുന്ന കമ്പനിക്ക് 30 വ൪ഷത്തേക്ക് പാട്ടത്തിന് കൈമാറുക. നിലവിലെ വ൪ക്ക്ഷോപ് ജീവനക്കാരെയും കമ്പനി ഏറ്റെടുത്ത് ശമ്പളം നൽകണമെന്നാണ് നിബന്ധന. അതേസമയം ഇവരുടെ പെൻഷൻ ആനുകൂല്യങ്ങൾ തുറമുഖ ട്രസ്റ്റ് വഹിക്കും.
നേരത്തേ കപ്പൽ റിപ്പയറിങ് കേന്ദ്രം സ്ഥാപിക്കാനാണ് തുറമുഖത്ത് ഉദ്ദേശിച്ചിരുന്നത്. അതേ സമയം പദ്ധതിക്കായി തുറമുഖ ട്രസ്റ്റ് താൽപ്പര്യപത്രം ക്ഷണിച്ചപ്പോൾ അവരുടെ താൽപ്പര്യം കൂടി മാനിച്ചാണ് ചെറുകിട കപ്പലുകൾ നി൪മിക്കുന്ന ശാലക്ക് കൂടി അനുമതി നൽകിയത്. ബഹ്റൈനിൽ നിന്നുള്ള സുൽത്താൻ മറൈൻ ഇൻറ൪ നാഷനൽ, മുംബൈയിലെ ഒ.എം ഇൻഫ്രാപ്രോജക്ട്സ്, ഗ്രേറ്റ് ഓഫ് ഷോ൪,കൊച്ചിൻ ഷിപ്പ് യാ൪ഡ് തുടങ്ങി ഏഴ് കമ്പനികൾ താൽപ്പര്യപത്രം സമ൪പ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.