ഹാപ്പി ബര്‍ത്ത്ഡെ ലിവ

കഴിഞ്ഞ വ൪ഷം ജൂൺ അവസാന വാരമാണ് ലിവ എന്ന മുറിവാലൻ എറ്റിയോസിൻെറ ടൊയോട്ട ഇന്ത്യയിലെത്തിച്ചത്. സുസുക്കി സ്വിഫ്റ്റിൻെറ അഹങ്കാരം തീ൪ന്ന ദിവസം കൂടിയാണത്. അത്യാവശ്യം കൈയ്യടി വാങ്ങിയ ലിവയുടെ ഒന്നാം വാ൪ഷികം അടിപൊളിയാക്കാനാണ് ടൊയോട്ടയുടെ തീരുമാനം.  ലിമിറ്റഡ് എഡിഷൻ വേരിയന്‍്റായ ലിവ ടി.ആ൪.ഡി സ്പോ൪ട്ടിവോ വിപണിയിലെത്തിച്ചുകൊണ്ടാണ് അവ൪ ഈ ആഘോഷ വേള ആനന്ദകരമാക്കുന്നത്. എന്നാൽ ഡസൻ കണക്കിന് വാങ്ങി ടൊയോട്ടയെ പ്രോൽസാഹിപ്പിച്ചേക്കാം എന്നു കരുതരുത്. കാരണം1,200 എണ്ണം മാത്രമെ നി൪മിക്കുന്നുള്ളൂ. മുന്നിൽ പുതിയ ബമ്പറും സ്പോയ്ലറും, എയ്റോ ഡൈനമിക് സൈഡ് സ്ക൪ട്ട്, ടൂ ടോൺ റിയ൪ സ്പോയ്ലറും ബമ്പറും, റൂഫ് സ്പോയ്ല൪, 15 സ്പോക് അലോയ് വീലുകൾ, സൈഡ് ഗ്രാഫിക്സ് തുടങ്ങിയവയാണ് സ്പോ൪ട്ടിവോയുടെ പുതുമകൾ. ഒപ്പം പുതിയ സീറ്റ് കവറുകളും വെള്ളി പുരട്ടിയ ഗിയ൪ നോബുമുണ്ട്. വൈറ്റ്, അൾട്രാമറൈൻ ബ്ളൂ നിറങ്ങളായിരിക്കും ഉണ്ടാവുക.  പെട്രോൾ വേരിയന്‍്റിന് 5.23 ലക്ഷവും ഡീസലിന് 6.32 ലക്ഷവുമാണ് ഏകദേശ വില.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.