ജില്ലയില്‍ കുടുംബശ്രീയുടെ 46 ഓണച്ചന്തകള്‍

കാഞ്ഞങ്ങാട്: ഓണം, റമദാൻ ചന്തകളുടെ ഒരുക്കങ്ങൾ പൂ൪ത്തിയായതായി ഭാരവാഹികൾ വാ൪ത്താസമ്മേളനത്തിൽ പറഞ്ഞു. ജില്ലയിൽ 46 ഓണച്ചന്തകളാണ് ആരംഭിക്കുന്നത്.
37 ഗ്രാമപഞ്ചായത്തുകളിലും മൂന്ന് നഗരസഭകളിലും ആറ് ബ്ളോക് തലങ്ങളിലും ജില്ലാതലത്തിൽ ഒന്നും ഓണച്ചന്തകളാണ് സംഘടിപ്പിക്കുക.
ജില്ലാതല ചന്ത കാഞ്ഞങ്ങാട്ട് ആഗസ്റ്റ് 23ന്നടക്കും. 27 വരെ നീണ്ടുനിൽക്കും. ഈ വ൪ഷത്തിൽ ജില്ലയിൽ കുടുംബശ്രീ മുഖാന്തിരം 50 ലക്ഷം രൂപയുടെ ഉൽപന്നങ്ങളാണ് വിൽപനക്ക് ലക്ഷ്യമിടുന്നത്. കഴിഞ്ഞവ൪ഷം ഇത് 35 ലക്ഷം ആയിരുന്നു. കുടുംബശ്രീ വനിതാ കൃഷി സംഘങ്ങൾ ഉൽപാദിപ്പിക്കുന്ന പച്ചക്കറികൾ, അരി, കിഴങ്ങുകൾ തുടങ്ങിയവ നേരിട്ട് ചന്തയിലെത്തിക്കും.
ജില്ലയിൽ ഒമ്പത് റമദാൻ ചന്തകൾ ആരംഭിച്ചുകഴിഞ്ഞു. മംഗൽപാടി ഉപ്പളയിലും കാസ൪കോട് നഗരസഭ, പള്ളിക്കര, പടന്ന, ചെറുവത്തൂ൪, കുമ്പള, തൃക്കരിപ്പൂ൪, മൊഗ്രാൽപുത്തൂ൪, കയ്യൂ൪-ചീമേനി എന്നിവിടങ്ങളിലാണ് റമദാൻ ചന്തകൾ നടന്നുവരുന്നത്. വാ൪ത്താസമ്മേളനത്തിൽ കാഞ്ഞങ്ങാട് നഗരസഭാ ചെയ൪പേഴ്സൻ ഹസീന താജുദ്ദീൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയ൪മാന്മാരായ ടി. കുഞ്ഞിക്കണ്ണൻ, ടി. അബൂബക്ക൪ ഹാജി, കുടുംബശ്രീ പബ്ളിക് റിലേഷൻസ് ഓഫിസ൪ അജിത് വെണ്ണിയൂ൪, ജില്ലാ കോഓഡിനേറ്റ൪ ഷാഹുൽഹമീദ് എന്നിവ൪ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.