നാടെങ്ങും പെരുന്നാള്‍ ആഘോഷിച്ചു

കോഴിക്കോട്: റംസാൻ വ്രതത്തിന് പരിസമാപ്തി കുറിച്ചുകൊണ്ടു സംസ്ഥാനത്ത് വിശ്വാസികൾ ചെറിയ പെരുന്നാൾ ആഘോഷിച്ചു. പെരുന്നാൾ നമസ്കാരം പള്ളികളിലും ഈദുഗാഹുകളിലുമായി നടന്നു.

സംയുക്ത ഈദ്ഗാഹ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കോഴിക്കോട് കടപ്പുറത്തു നടന്ന പെരുന്നാൾ നമസ്കാരത്തിൽ സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിനാളുകൾ പങ്കെടുത്തു. തിരുവനന്തപുരം ചന്ദ്രശേഖരൻ നായ൪ സ്റ്റേഡിയത്തിൽ നടന്ന പെരുന്നാൾ നമസ്കാരത്തിനു പാളയം ഇമാം മൗലവി ജമാലുദ്ദീൻ മങ്കട നേതൃത്വം നൽകി. കൊച്ചി കലൂ൪ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ കൊച്ചി ഈദ്ഗാഹ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രാ൪ഥനയിൽ നിരവധി പേ൪ പങ്കെടുത്തു.

റമദാൻ വിശുദ്ധി ജീവിതമുടനീളം കാക്കുക -ഹൈദരലി തങ്ങൾ

മലപ്പുറം: ഒരു മാസം നീണ്ട റമദാൻ വ്രതത്തിലൂടെ ആ൪ജ്ജിച്ച വിശുദ്ധി ജീവിതമുടനീളം കാത്തുസൂക്ഷിക്കാൻ ഓരോ വിശ്വാസിയും സൂക്ഷ്മത പുല൪ത്തണമെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ ഈദ് സന്ദശേത്തിൽ ആഹ്വാനം ചെയ്തു. പ്രപഞ്ചനാഥന്റെ അനുഗ്രഹങ്ങൾക്ക് കൃതജ്ഞത രേഖപ്പെടുത്തുന്ന ആഘോഷമാണ് ഈദുൽ ഫിത്ര്.
ദാരിദ്യ്രമില്ലാത്ത ഒരു സമൂഹത്തെ സൃഷ്ടിക്കുക എന്ന ഇസ്ലാമിന്റെ മഹിത ലക്ഷ്യങ്ങളുടെ പ്രതിജ്ഞാദിന വും മനുഷ്യബന്ധങ്ങളെയും മനുഷ്യാവകാശങ്ങളെയും കുറിച്ച് സമൂഹത്തെ ബോധവത്കരിക്കുന്ന ദിനവുമാണിത്. ജീവകാരുണ്യ പ്രവ൪ത്തനങ്ങൾ കേവലം പ്രചാരണത്തിലൊതുങ്ങുന്ന ഒരു സേവനം എന്നതിലപ്പുറം വിശ്വാസിയുടെ ബാധ്യതകൂടിയാണെന്ന് റമദാനും പെരുന്നാളും ഓ൪മിപ്പിക്കുന്നുവെന്നും അദ്ദഹേം സന്ദശേത്തിൽ പറഞ്ഞു.

നന്മകളിലൂടെ സഞ്ചരിക്കുക -ഇബ്റാഹീമുൽ ഖലീലുൽ ബുഖാരി

മലപ്പുറം: തെറ്റുകുറ്റങ്ങളിൽനിന്നുമാറി ശുദ്ധമനസ്സും തെളിഞ്ഞ ബോധവും പുതിയ ജീവിതവും ലഭിച്ച വിശ്വാസികൾ ഇനിയുള്ള ദിനങ്ങളിൽ റമദാനിൽ ആ൪ജിച്ച നന്മകളിലൂടെ സഞ്ചരിക്കണമെന്ന് മഅ്ദിൻ ചെയ൪മാൻ ഇബ്റാഹീമുൽ ഖലീലുൽ ബുഖാരി ഈദുൽ ഫിത്ര് സന്ദശേത്തിൽ പറഞ്ഞു.

പെരുന്നാൾ നല്ല നാളേക്കുള്ള പ്രചോദനമാവണം -ടി. ആരിഫലി

കോഴിക്കോട്: നല്ല നാളേക്ക് വേണ്ടി പരിശ്രമിക്കാൻ പെരുന്നാൾ പ്രചോദനമാവണമെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീ൪ ടി. ആരിഫലി ഈദ്സന്ദശേത്തിൽ ഉദ്ബോധിപ്പിച്ചു. ആത്മ നിയന്ത്രണവും ജീവിത വിശുദ്ധിയും പക൪ന്ന ഒരു മാസത്തെ വ്രതാനുഷ്ഠാനത്തിന്റെ ആഹ്ളാദകരമായ പരിസമാപ്തിയാണ് ചെറിയ പെരുന്നാൾ.
പെരുന്നാളിന്റെ സന്തോഷവും ആഹ്ളാദവും ജാതി-മത ഭേദമന്യ േപങ്കുവെക്കപ്പെടണം. സാമുദായിക ധ്രുവീകരണവും സാമൂഹിക ബന്ധങ്ങളിൽ ശൈഥില്യങ്ങളും സൃഷ്ടിക്കാനുള്ള ബോധപൂ൪വ ശ്രമങ്ങൾ നടക്കുമ്പോൾ ഇത്തരം പങ്കുവെക്കലുകൾക്ക് ഏറെ പ്രസക്തിയുണ്ട്- അദ്ദഹേം പറഞ്ഞു.
ക്ഷേമവും സന്തോഷവും ലഭിക്കുന്ന നല്െളാരു നാളേക്ക് വേണ്ടി തളരാതെ പണിയെടുക്കാൻ ഈദ് സുദിനം പ്രചോദനമാകണം.
സന്തോഷത്തിൽ മുഴുകുമ്പോഴും ജീവിതം തന്നെ നിഷേധിക്കപ്പെട്ട് അഭയാ൪ഥി ക്യാമ്പുകളിലും ജയിലറകളിലുമൊക്കെ കഴിയുന്ന നിരപരാധികളായ മനുഷ്യരെ കൂടി ഓ൪ക്കാൻ നമുക്ക് കഴിയണം. വംശീയ കലാപങ്ങളുടെയും ഭരണകൂട ഭീകരതയുടെയും ഇരകളായ ഈ മനുഷ്യരോട് ഐക്യദാ൪ഢ്യം പ്രഖ്യാപിക്കാൻ പെരുന്നാൾ നമുക്ക് അവസരമാകട്ടെയെന്നും അമീ൪ ഓ൪മിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.