ഗ്യാസ്ടാങ്കര്‍ മറിഞ്ഞ് കത്തിയെന്ന് വ്യാജപ്രചാരണം; കരുനാഗപ്പള്ളി പരിഭ്രാന്തിയിലായി

ഗ്യാസ്ടാങ്കര്‍ മറിഞ്ഞ് കത്തിയെന്ന് വ്യാജപ്രചാരണം; കരുനാഗപ്പള്ളി പരിഭ്രാന്തിയിലായി

കരുനാഗപ്പള്ളി: ഗ്യാസ്ടാങ്ക൪ മറിഞ്ഞ് തീ ആളിക്കത്തുന്നത് കണ്ടതായി പ്രചരിച്ച വ്യാജവാ൪ത്ത ഒരു മണിക്കൂറോളം പരിഭ്രാന്തി സൃഷ്ടിച്ചു. ദേശീയപാതയിൽ കരുനാഗപ്പള്ളി പള്ളിക്കുസമീപം കാറും ബൈക്കുമായി കൂട്ടിയിടിക്കുകയും തൊട്ടുപിറകെ മത്സ്യം കയറ്റിവന്ന മിനിലോറി നിയന്ത്രം വിട്ട് മറിയുകയും ബാറ്ററിയിൽനിന്ന് പുകപടകങ്ങൾ ഉയരുകയുംചെയ്തതാണ് ഇത്തരമൊരു പ്രചാരണത്തിന് കാരണമായത്.
മൊബൈൽഫോൺവിളികളിലൂടെ വിവരമറിഞ്ഞ് ജനം സ്ഥലത്തേക്ക് വാഹനങ്ങളിൽ എത്തിക്കൊണ്ടിരുന്നു.  ജനക്കൂട്ടം നിയന്ത്രിക്കാനാവാതെ ദേശീയപാതയിൽ ഗതാഗതക്കുരുക്കും ഉണ്ടായി. വാഹനങ്ങൾ തിരിച്ചുവിട്ടതോടെ പ്രചാരണം കൂടുതൽ ശക്തമായി. പെരുന്നാൾദിനമായ ഞായറാഴ്ച രാത്രി ഒമ്പതോടെയായിരുന്നു സംഭവം.
മൂന്നുവ൪ഷംമുമ്പ് ദേശീയപാതയിൽ ഗ്യാസ്ടാങ്ക൪ മറിഞ്ഞതിന് ഒരു കിലോമീറ്റ൪ അകലെയാണ് സംഭവമെന്നായിരുന്നു പ്രചാരണം.
സംഭവം നടന്നയുടൻ കരുനാഗപ്പള്ളി ഫയ൪ഫോഴ്സും പൊലീസും നാട്ടുകാരുമെത്തി ബാറ്ററിയിലെ തീയണച്ചു. പിന്നീട് ഗതാഗതക്കുരുക്ക് മാറ്റി. അപകടത്തിൽ ഒരാൾക്ക്് നിസ്സാരപരിക്കേറ്റു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.