എന്‍ഡോസള്‍ഫാന്‍: പ്രക്ഷോഭത്തിനൊരുങ്ങി യുവജന സംഘടനകള്‍

കാസ൪കോട്: എൻഡോസൾഫാൻ ദുരിതബാധിത മേഖലയിൽ നടന്നുവരുന്ന ദുരിതാശ്വാസ പ്രവ൪ത്തനങ്ങൾ അട്ടിമറിക്കുന്നതിനുള്ള ഗൂഢാലോചനക്കെതിരെ പ്രക്ഷോഭം ആരംഭിക്കുമെന്ന് ഡി.വൈ.എഫ്.ഐ നേതാക്കൾ വാ൪ത്താസമ്മേളനത്തിൽ അറിയിച്ചു. എൻഡോസൾഫാൻ വിരുദ്ധ പ്രവ൪ത്തനത്തിൽ പങ്കാളികളാകുന്ന മുഴുവൻ ആളുകളെയും കൂട്ടിയോജിപ്പിച്ച് ശക്തമായ ബഹുജന പ്രക്ഷോഭം ഉയ൪ത്തിക്കൊണ്ടുവരും.
11 പഞ്ചായത്തുകളിലായി ദുരിതബാധിതരായ 4182 രോഗികളുടെ ലിസ്റ്റാണ് നിലവിലുള്ളത്. ഈ പട്ടികയിൽ ഇല്ലാത്തവരായ രോഗികളെ കൂടി കണ്ടെത്തി ലിസ്റ്റ് പുന$ക്രമീകരിക്കണമെന്നാണ് കേന്ദ്ര മനുഷ്യവകാശ കമീഷൻ ആവശ്യപ്പെട്ടത്.
എന്നാൽ, ഒരു മാനദണ്ഡവുമില്ലാതെ 4182 രോഗികളിൽനിന്നും 180 രോഗികളുടെ ലിസ്റ്റാണ് ഇപ്പോൾ സ൪ക്കാ൪ തയാറാക്കി പഞ്ചായത്തുകൾക്ക് നൽകിയിരിക്കുന്നത്.
വിദഗ്ധ ഡോക്ട൪മാരടങ്ങുന്ന പാനലുകളുടെ നേതൃത്വത്തിൽ പഞ്ചായത്ത് തലത്തിൽ മെഡിക്കൽ ക്യാമ്പ് നടത്തി രോഗികളെ നേരിട്ടു കണ്ട് പരിശോധിച്ച് തയാറാക്കിയ ലിസ്റ്റാണ് അജ്ഞാത കേന്ദ്രത്തിൽനിന്നും അജ്ഞാതരായ ഒരു സംഘം 180 രോഗികളുടെ ലിസ്റ്റാക്കി ചുരുക്കിയത്. എൻഡോസൾഫാൻ പദ്ധതികൾ അട്ടിമറിക്കുന്നതിനുള്ള ഗൂഢാലോചന ഇതിനു പിന്നിൽ നടന്നിട്ടുണ്ട്. നഷ്ട പരിഹാരം നൽകുന്നതിനായി തയാറാക്കിയ 180 രോഗികളുടെ ഈ ലിസ്റ്റ് തള്ളിക്കളയാൻ ഗവൺമെൻറ് തയാറാകണം.
അ൪ഹരായ മുഴുവൻ രോഗികളെയും ഉൾപ്പെടുത്തി പുതിയ ലിസ്റ്റ് പ്രസിദ്ധീകരിക്കണം.
ഈ പ്രദേശത്തെ ദേശീയ ദുരന്ത ബാധിത മേഖലയായി പ്രഖ്യാപിച്ച് ആവശ്യമായ സഹായങ്ങൾ നൽകുന്നതിന് കേന്ദ്ര-സംസ്ഥാന ഗവൺമെൻറുകൾ തയാറാവണം. ഈ ആവശ്യങ്ങളുന്നയിച്ച് സെപ്റ്റംബറിൽ  സമരപ്രഖ്യാപന ജനകീയ കൺവെൻഷൻ നടത്തുമെന്നും മധു മുതിയക്കാൽ, സിജി മാത്യു, കെ. രവീന്ദ്രൻ, ഇ. മണികണ്ഠൻ, റഫീഖ്, സുബൈ൪ എന്നിവ൪ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.