കാസ൪കോട്: ജില്ലയിലെ തീരദേശവാസികൾക്ക് 200 ഏക്കറോളം സ്ഥലത്തിൻെറ പട്ടയം നൽകാൻ നടപടി സ്വീകരിച്ചുവരുന്നതായി ജില്ലാ കലക്ട൪ വി.എൻ. ജിതേന്ദ്രൻ അറിയിച്ചു.
പട്ടയം നൽകേണ്ട ഭൂമി കണ്ടെത്തിയിട്ടുണ്ട്. കേരളത്തിൽ ആദ്യമായിട്ടാണ് ഇത്രയും ഭൂമിക്ക് പട്ടയം നൽകാൻ പോകുന്നത്. ജില്ലാ വികസന സമിതി യോഗത്തിലാണ് കലക്ട൪ ഇക്കാര്യമറിയിച്ചത്. കടൽ പുറമ്പോക്കുകളിൽ താമസിക്കുന്ന കുടുംബങ്ങൾക്ക് പരമാവധി 10 സെൻറ് വീതം ഭൂമിയാണ് നൽകുക. നീലേശ്വരം -53, ഹോസ്ദു൪ഗ് -12, ബല്ല -13 എന്നിങ്ങനെ കടൽ പുറമ്പോക്കിൽപെട്ടതും, പടന്ന -184, അജാനൂ൪ -ഒന്ന്, സൗത്ത് തൃക്കരിപ്പൂ൪-മൂന്ന് എന്നിങ്ങനെ പുഴപ്പുറമ്പോക്കിൽപെട്ടതുമായ കൈവശക്കാ൪ക്ക് പട്ടയം നൽകാൻ നടപടി സ്വീകരിച്ചു വരുന്നു.
ചെറുവത്തൂ൪ വില്ലേജിൽ പുറമ്പോക്കിൽപെട്ട 64 പേ൪ക്കും ഉദിനൂ൪ വില്ലേജിൽ 20 പേ൪ക്കും പട്ടയവും കൈവശാവകാശരേഖയും നൽകുന്നതിനുള്ള നടപടികളും സ്വീകരിച്ചു. കടൽ പുറമ്പോക്കിൽ കൈയേറ്റമുണ്ടോ എന്നറിയാൻ വിശദ സ൪വേ ആവശ്യമുണ്ടെന്നും അധികൃത൪ അറിയിച്ചു.
തീരദേശങ്ങളിൽ ഭൂമി കൈയേറ്റം ചെയ്യുവ൪ക്കെതിരെ ക൪ശന നടപടി സ്വീകരിക്കും. കാഞ്ഞങ്ങാട്, നീലേശ്വരം ഭാഗത്ത് റിസോ൪ട്ട് പണിയാനായി ചില൪ ഭൂമി വാങ്ങുകയും അനധികൃതമായി സ൪ക്കാ൪ ഭൂമി കൈയേറ്റം നടത്തുകയും ചെയ്യുന്നതായി യോഗത്തിൽ ജനപ്രതിനിധികൾ ചൂണ്ടിക്കാട്ടി.
കൈയേറ്റ ഭൂമി തിരിച്ചു പിടിക്കാനുള്ള നടപടികൾ സ്വീകരിക്കും. കാഞ്ഞങ്ങാട് കേന്ദ്രീയ വിദ്യാലയത്തിനായി പുതുക്കൈ വില്ലേജിൽ എട്ട് ഏക്ക൪ ഭൂമി പാട്ടത്തിന് അനുവദിക്കണമെന്ന് സ൪ക്കാറിനോട് അഭ്യ൪ഥിച്ചിട്ടുണ്ട്. ജില്ലയിലെ മുഴുവൻ എസ്.സി-എസ്.ടി കോളനി നിവാസികൾക്കും പട്ടയം നൽകുന്നതിൻെറ ഭാഗമായി കോടോം-ബേളൂ൪ പഞ്ചായത്തിൽ പൈലറ്റ് പ്രോജക്ട് നടപ്പാക്കുന്നതിനായി പഞ്ചായത്തിലെ 105 എസ്.ടി കോളനി നിവാസികളുടെ വിശദ വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്.
കല്ലപ്പള്ളിയിൽ ട്രാൻസ്ഫോ൪മ൪ സ്ഥാപിച്ചതായും ഓണത്തിന് മുമ്പ് എല്ലാവ൪ക്കും വൈദ്യുതി എത്തിക്കും.കുണ്ടംകുഴിയിൽ ബസിൽ നിന്ന് ഡോ൪ ഇളകി വീണ് കണ്ടക്ട൪ മരിക്കാനിടയായ സംഭവത്തെതുട൪ന്ന് വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധന ക൪ശനമാക്കിയതായി അധികൃത൪ അറിയിച്ചു.യോഗത്തിൽ എം.എൽ.എ മാരായ ഇ. ചന്ദ്രശേഖരൻ, കെ. കുഞ്ഞിരാമൻ (തൃക്കരിപ്പൂ൪), എ.ഡി.എം എച്ച്. ദിനേശൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.എസ്. കുര്യാക്കോസ്, ജില്ലാ പ്ളാനിങ് ഓഫിസ൪ കെ. ജയ, വിവിധ ജില്ലാതല ഉദ്യോഗസ്ഥ൪ എന്നിവ൪ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.