മോര്‍ച്ചറിയില്‍ മൃതദേഹം ചീഞ്ഞളിഞ്ഞു; ആശുപത്രി വളപ്പില്‍ സംഘര്‍ഷാവസ്ഥ

ചങ്ങനാശേരി: ചെത്തിപ്പുഴയിലെ സ്വകാര്യ ആശുപത്രി മോ൪ച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം പുറത്തെടുത്തപ്പോൾ ചീഞ്ഞളിഞ്ഞനിലയിൽ. മൃതദേഹം കൊണ്ടുപോകാനെത്തിയവ൪ രോഷാകുലരായതിനെത്തുട൪ന്ന് ആശുപത്രി വളപ്പിൽ മണിക്കൂറുകളോളം സംഘ൪ഷാവസ്ഥ .
ബി.എസ്.എൻ.എൽ തൃക്കൊടിത്താനം എക്സ്ചേഞ്ച് ജീവനക്കാരൻ പനച്ചിക്കാട് കാവനാലിൽ രാജൻ ചാക്കോയുടെ (49)  മൃതദേഹം സംസ്കരിക്കുന്നതിന് കൊണ്ടുപോകുന്നതിനാണ് ബന്ധുക്കൾ ശനിയാഴ്ച ഉച്ചയോടെ എത്തിയത്.
ആശുപത്രിയിൽ ചികിത്സയിലിരുന്ന രാജൻ ചാക്കോ വെള്ളിയാഴ്ച രാത്രി തീവ്രപരിചരണ വിഭാഗത്തിൽ വെച്ചാണ് മരിച്ചത്. തുട൪ന്ന് ആശുപത്രിയുടെ ഉടമസ്ഥതയിലുള്ള മോ൪ച്ചറിയിൽ സൂക്ഷിക്കുകയായിരുന്നു.
ഞായറാഴ്ച ഉച്ചക്ക് രണ്ടിന് പുറത്തെടുത്ത മൃതദേഹം അഴുകിയ നിലയിലായിരുന്നു. ശീതീകരണസംവിധാനം തകരാറിലായതാണ് പ്രശ്നത്തിനിടയാക്കിയത്.
പൊലീസും ജനപ്രതിനിധികളുമെത്തിയാണ് സംഘ൪ഷാവസ്ഥക്ക് ശമനമുണ്ടാക്കിയത്.
മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, ആശുപത്രി ഡയറക്ട൪ എന്നിവ൪ക്ക് പരാതി നൽകിയതായി മരിച്ച രാജൻ ചാക്കോയുടെ സഹോദരൻ സണ്ണി ചാക്കോ പറഞ്ഞു. ഇക്കാര്യത്തിൽ പ്രതികരിക്കാൻ ആശുപത്രി അധികൃത൪ തയാറായില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.