അലീഗഢ് കേന്ദ്രം: കേന്ദ്ര ഫണ്ട് രണ്ടാഴ്ചക്കകം; സ്ഥിരം സംവിധാനങ്ങള്‍ക്ക് അരങ്ങൊരുങ്ങി

 പെരിന്തൽമണ്ണ: അലീഗഢ് മുസ്ലിം സ൪വകലാശാല മലപ്പുറം കേന്ദ്രത്തിന് 140 കോടി രൂപയുടെ ഇ.എഫ്.സി ഫണ്ടിന് ആസൂത്രണ കമീഷൻ അംഗീകാരം നൽകിയതോടെ സ്ഥിരം അധ്യാപക നിയമനത്തിനും  കെട്ടിട നി൪മാണത്തിനും വഴിയൊരുങ്ങി.
രണ്ടാഴ്ചക്കകം ഫണ്ട് സ൪വകലാശാലക്ക് കൈമാറാനാണ് കേന്ദ്ര സ൪ക്കാ൪ നി൪ദേശം. ഒമ്പത് മാസത്തോളമായി തുട൪ന്ന അനിശ്ചിതത്വത്തിനാണ് ഇതോടെ അറുതിയായത്. കേന്ദ്ര മാനവ വിഭവ ശേഷി വികസന മന്ത്രാലയത്തിന് കീഴിലെ ഉന്നത വിദ്യഭ്യാസ വകുപ്പ് സെക്രട്ടറി, ധനകാര്യ വകുപ്പ് ഉദ്യോഗസ്ഥൻ, ആസൂത്രണ കമീഷനംഗം, ന്യൂനപക്ഷ വകുപ്പ് ഉദ്യോഗസ്ഥൻ എന്നിവരടങ്ങിയ സമിതി ഉടൻ യോഗം ചേരും. 300 കോടി രൂപ വരെയുള്ള പദ്ധതികൾക്ക് അംഗീകാരം നൽകാൻ സമിതിക്കാവും.
യു.ജി.സി വഴി ഘട്ടം ഘട്ടമായാണ് ഫണ്ട് ലഭ്യമാക്കുക. നിയമ വിഭാഗത്തിലും മാനേജ്മെൻറ് വിഭാഗത്തിലും താൽക്കാലിക അധ്യാപക൪ക്ക് പകരം സ്ഥിരം അധ്യാപകരെ നിയമിക്കും. ഇവ൪ക്ക് യു.ജി.സി മാനദണ്ഡമനുസരിച്ച് ശമ്പളവും ആനുകൂല്യങ്ങളും ലഭിക്കും. നിലവിലെ താൽക്കാലിക അധ്യാപക൪ക്കും ജീവനക്കാ൪ക്കും ശമ്പളം നൽകാനും ഈ ഫണ്ട് ഉപയോഗിക്കും. താൽക്കാലിക കെട്ടിടങ്ങളുടെ പൂ൪ത്തീകരണത്തിനും തുക ചെലവഴിക്കുമെന്ന് കേന്ദ്രം ഡയറക്ട൪  ഡോ. പി. മുഹമ്മദ് അറിയിച്ചു. ആദ്യ ഘട്ടത്തിൽ വനിതാ ആ൪ട്സ് ആൻഡ് സയൻസ് കോളജ്, വനിതാ പോളിടെക്നിക് എന്നിവ സ്ഥാപിക്കാനാണ് പദ്ധതിയിട്ടിരുന്നത്. താൽക്കാലിക കെട്ടിടങ്ങളുടെ മിനുക്കുപണി മാത്രമാണ് ബാക്കി. ഭരണകാര്യാലയം, 22 ക്വാ൪ട്ടേഴ്സുകൾ, രണ്ട് അക്കാദമിക് ബ്ളോക്കുകൾ, എട്ട് ഹോസ്റ്റലുകൾ, രണ്ട് ഭക്ഷണ ഹാളുകൾ, ഹെൽത്ത് സെൻറ൪, കാൻറീൻ, സുരക്ഷാ ഗാ൪ഡുകളുടെ മുറികൾ എന്നിവയാണ് നി൪മിച്ചത്.
പുതിയ അധ്യയന വ൪ഷത്തിൽ നിയമ വിഭാഗത്തിലും മാനേജ്മെൻറ്  വിഭാഗത്തിലും അഞ്ച് വീതം താൽക്കാലിക അസി. പ്രഫസ൪മാരെ നിയമിക്കാൻ സ൪വകലാശാല അനുമതി നൽകിയിരുന്നു. 12ാം പഞ്ചവത്സര പദ്ധതി കാലയളവിലേക്കാണ് 1100 കോടി രൂപയുടെ പദ്ധതി നേരത്തെ തയാറാക്കിയിരുന്നത്. അംഗീകൃത കൺസൽട്ടൻസിയായ എഡ്സിൽ ആണ് പദ്ധതി തയാറാക്കിയത്.
എന്നാൽ, ഇത്രയും വലിയ തുകക്ക് ആസൂത്രണ കമീഷൻ അംഗീകാരം ലഭിക്കില്ലെന്നതിനാൽ 140 കോടിയാക്കുകയായിരുന്നു.
കേന്ദ്ര ഫണ്ട് വൈകുന്നത് നേരത്തെ ആശങ്ക പരത്തിയിരുന്നു. ഫണ്ട് ലഭ്യമാക്കുമെന്ന് വി.സി ലഫ്റ്റനൻറ് കേണൽ സമീറുദ്ദീൻ ഷായുടെ കേരള സന്ദ൪ശന വേളയിൽ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉറപ്പു നൽകിയിരുന്നു.

പുതിയ ബാച്ച് ഇന്ന് തുടങ്ങും
പെരിന്തൽമണ്ണ: അലീഗഢ് സ൪വകലാശാല മലപ്പുറം കേന്ദ്രത്തിൽ എം.ബി.എ, ബി.എ.എൽ.എൽ.ബി കോഴ്സുകളുടെ പുതിയ ബാച്ചിന് തിങ്കളാഴ്ച അധ്യയനം തുടങ്ങും.  60 വീതം വിദ്യാ൪ഥികളാണുള്ളത്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽനിന്നാണ് കൂടുതൽ പേരും. വിദ്യാ൪ഥിനികൾ ഉൾപ്പെടെ ഏതാനും പേ൪ കഴിഞ്ഞ ദിവസങ്ങളിൽ തന്നെ കാമ്പസിൽ എത്തിയിട്ടുണ്ട്. നിലവിലെ ബാച്ചിന് അവധി കഴിഞ്ഞുള്ള ക്ളാസുകളും ഇതോടൊപ്പം ആരംഭിക്കും. ഹോസ്റ്റലുകൾ, കാൻറീൻ, മെസ് ഹാൾ എന്നിവയുടെ നി൪മാണം പൂ൪ത്തിയായിട്ടുണ്ട്.  ഗെസ്റ്റ് അധ്യാപകരുടെ ഇൻറ൪വ്യു തിങ്കളാഴ്ച നടക്കും.   

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.