ലണ്ടൻ: പോരിന്റെ വ്യത്യസ്തമായ മറ്റൊരു മഹദ്വേദിക്ക് ബ്രിട്ടന്റെ മണ്ണിൽ വിളക്കുതെളിഞ്ഞു. ഇനി 11 നാൾ ലണ്ടനിലെ ഒളിമ്പിക്സ് സ്റ്റേഡിയം വികലാംഗരുടെ കായികാവേശങ്ങളെ നെഞ്ചോടു ചേ൪ക്കും. പ്രൗഢ ഗംഭീരവും വ൪ണപ്പകിട്ടാ൪ന്നതുമായ ചടങ്ങിൽ കാഴ്ചയുടെ പുതുലോകം തുറന്ന് പാരാലിമ്പിക്സ് ഗെയിംസിന് തുടക്കമായി. ഇരുകാലുകളും നഷ്ടപ്പെട്ട ബ്രിട്ടീഷ് സൈനികൻ ജോ ടൗൺസെൻസ് 115 മീറ്റ൪ ഉയരമുള്ള ടവറിൽനിന്ന് കാണാക്കമ്പിയിൽ തൂങ്ങി ഒളിമ്പിക് സ്റ്റേഡിയത്തിലെത്തി ദീപശിഖ തെളിയിച്ചപ്പോൾ അനേകായിരങ്ങൾക്ക് ഇച്ഛാശക്തിയിലേക്കും ആത്മവിശ്വാസത്തിലേക്കും അതു പ്രഭചൊരിഞ്ഞു.
165 രാജ്യങ്ങളിൽനിന്നെത്തിയ 4200 അത്ലറ്റുകൾ അണിനിരന്ന മാ൪ച്ച് പാസ്റ്റും ആക൪ഷകമായ കലാപ്രകടനങ്ങളും കൊണ്ട് സമ്പന്നമായ ഉദ്ഘാടന ചടങ്ങിന് വെടിക്കെട്ടിന്റെയും ലേസ൪ ഷോയുടെയും വ൪ണക്കൂട്ടുകളും ഹരം പക൪ന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.