പെരുമ്പിലാവ്: പെരുമ്പിലാവിൽ പൂട്ടികിടക്കുന്ന വാടക വീടുകൾ കേന്ദ്രീകരിച്ച് മോഷണം വ്യാപകമായി.
പൊറവൂ൪ കുളങ്ങര വീട്ടിൽ കുഞ്ഞുമുഹമ്മദിൻെറ ഉടമസ്ഥതയിലുള്ള വാടക വീടിൻെറ പിൻവാതിൽ പൂട്ട് തക൪ത്താണ് മോഷണം നടന്നത്. തൃപ്രയാ൪ കാരാഞ്ചിറ ഹാഷിദും കുടുംബവുമാണ് ഈ വീട്ടിൽ താമസിക്കുന്നത്.
അലമാരയിൽ സൂക്ഷിച്ചിരുന്ന ഒന്നര പവൻെറ ആഭരണങ്ങളും കമ്പ്യൂട്ട൪ ഹാ൪ഡ് ഡിസ്കും 10,000 രൂപ വിലപിടിപ്പുള്ള നാണയശേഖരവും മോഷണം പോയി. ഇതിനുപുറമെ മറ്റ് ഇലക്ട്രോണിക്സ് സാധനങ്ങളും ഭക്ഷണസാധനങ്ങളും നഷ്ടപ്പെട്ടു.
അലമാരയിലെയും മേശയിലെയും സാധനങ്ങൾ വാരിവലിച്ചിട്ട നിലയിലായിരുന്നു. കഴിഞ്ഞ 20നാണ് ഓണാവധിക്ക് കുടുംബവുമായി ഹാഷിദ് പോയത്. വെള്ളിയാഴ്ച വൈകീട്ട് തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്.
സമാന രീതിയിൽ സമീപത്തെ പെരുമ്പിലാവ് കുരുക്കൾ പറമ്പിൽ കുഞ്ഞുബാപ്പുവിൻെറ ഉടമസ്ഥതയിലുള്ള വാടക ക്വാ൪ട്ടേഴ്സിലും കവ൪ച്ച നടന്നു. ഈ ക്വാ൪ട്ടേഴ്സിലെ താമസക്കാരനായ അൻസാ൪ ആശുപത്രി സാനിറ്റേഷൻ മാനേജ൪ കോട്ടയം സ്വദേശി ഈറക്കൽ അജാസിൻെറ വീട്ടിലാണ് കവ൪ച്ച നടന്നത്. പെരുന്നാൾ ആഘോഷത്തിന് കഴിഞ്ഞ 22നാണ് നാട്ടിലേക്ക് പോയത്.
വീടിൻെറ ഗ്രിൽ തക൪ത്ത് അകത്തുകടന്ന മോഷ്ടാക്കൾ അലമാരയിൽ സൂക്ഷിച്ചിരുന്ന അര പവൻെറ ആഭരണവും 16,000 രൂപയും ഇലക്ട്രോണിക്സ് ഉപകരണങ്ങളും കൊണ്ടുപോയി. കഴിഞ്ഞ ദിവസം ക്വാ൪ട്ടേഴ്സിന് തൊട്ടടുത്ത് താമസിക്കുന്ന ഉടമസ്ഥ മൈമൂനയാണ് വീടിൻെറ ഗ്രിൽ തക൪ത്ത് മോഷണം നടന്നവിവരം അറിയുന്നത്. പിന്നീട് വാടകക്കാരെ വിളിച്ചുവരുത്തുകയായിരുന്നു.
അവധിക്കാലങ്ങളിലാണ് പൂട്ടിക്കിടക്കുന്ന വീടുകൾ കേന്ദ്രീകരിച്ചുള്ള മോഷണം പെരുകുന്നത്. കഴിഞ്ഞ ഒരു വ൪ഷം മുമ്പ് അവധിക്കാലത്ത് പെരുമ്പിലാവിലും സമീപ പ്രദേശങ്ങളിലും വൻ മോഷണം നടന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.