കോട്ടയം: കെ.എസ്.ആ൪.ടി. സി കോട്ടയം ഡിപ്പോ നഷ്ടത്തിലേക്ക്. ദിവസം ശരാശരി മൂന്നുലക്ഷത്തോളം രൂപയുടെ കുറവാണ് കലക്ഷനിൽ ഉണ്ടാകുന്നത്. സ൪വീസുകൾ വെട്ടിക്കുറക്കുന്നതും വരുമാനം കുറവുള്ള ഇടറോഡ് സ൪വീസുകളുമാണ് ഡിപ്പോയെ നഷ്ടത്തിലേക്ക് നയിക്കുന്നത്.
ദിവസം ശരാശരി 15 സ൪വീസുകൾ വരെ റദ്ദാക്കുന്നുണ്ട്. എറണാകുളം, ആലപ്പുഴ, കൈപ്പുഴമുട്ട് ഭാഗങ്ങളിലേക്കുള്ള സ൪വീസുകളാണ് പലപ്പോഴും റദ്ദാക്കുന്നത്. ഈ സ൪വീസുകളാണ് ഡിപ്പോയുടെ വരുമാനത്തിൻെറ സിംഹഭാഗവും കൊണ്ടുവരുന്നത്. സ്പെയ൪പാ൪ട്സ് ഇല്ലാത്തതും ജീവനക്കാരുടെ കുറവുമാണ് സ൪വീസുകൾ വെട്ടിക്കുറക്കാൻ കാരണം. സ൪വീസുകൾ വെട്ടിക്കുറക്കുന്നതിനാൽ സ്റ്റാൻഡിൽ യാത്രക്കാ൪ ബഹളമുണ്ടാക്കുന്നത് പതിവായിട്ടുണ്ട്.
കറുകച്ചാൽ, വെന്നിമല, ചങ്ങനാശേരി-ചാന്നാനിക്കാട്, പള്ളിക്കത്തോട്, കൊച്ചുമറ്റം, കുഴിമറ്റം, വള്ളിക്കാട് ദയറ-തിരുവല്ല, പതിനഞ്ചിൽക്കടവ്-വടക്കേനട തുടങ്ങി ഇടറൂട്ട് സ൪വീസുകളാണ് ഡിപ്പോയുടെ വരുമാനനഷ്ടത്തിൻെറ പ്രധാനകാരണം. 5000രൂപയിൽ താഴെയാണ് ഈ സ൪വീസുകൾ പലതിൻെറയും പ്രതിദിന കലക്ഷൻ. ഈ കലക്ഷൻ പോലും ഉണ്ടാക്കാനാകുന്നത് ഉച്ചസമയങ്ങളിൽ എം.സി റോഡിൽ സ൪വീസ് നടത്തിയാണ്. ജനപ്രതിനിധികളുടെയും മറ്റും താൽപ്പ ര്യാ൪ഥമാണ് ഇത്തരം റോഡുകളിൽ ഓടുന്നതെന്നതിനാൽ ലാഭകരമായ പല സ൪വീസുകളും റദ്ദാക്കിയാണ് ബസ് കണ്ടെത്തുന്നത്. തിരക്കുള്ള സമയങ്ങളിലാണ് കെ.എസ്.ആ൪.ടി.സി ഇത്തരം സ൪വീസ് നടത്തുന്നത്. ഇതിലൂടെ സ്വകാര്യ ബസുകളിൽ നിറയെ യാത്രക്കാ൪ ഉണ്ടായാലും കെ.എസ്.ആ൪.ടി.സിയിൽ ചുരുക്കം യാത്രക്കാ൪ മാത്രമാകും ഉണ്ടാവുക. കെ.എസ്.ആ൪.ടി.സി ബസിൻെറ മുന്നിലും പിന്നിലും സ്വകാര്യബസുകൾക്ക് പെ൪മിറ്റ് അനുവദിച്ചാണ് സ൪വീസ് അട്ടിമറിക്കുന്നത്. സ്വകാര്യ ബസുകൾ അതിവേഗം യാത്രചെയ്യുമ്പോൾ സ്പീഡ് ഗവേണ൪ ഘടിപ്പിച്ച കെ.എസ്.ആ൪.ടി.സിക്ക് ഇവയോട് മത്സരിച്ച് സ൪വീസ് നടത്താനാകാതെ വരുന്നു. എം.സി റോഡുകൾ അടക്കമുള്ള സംസ്ഥാനപാതകളിൽനിന്ന് കെ.എസ്.ആ൪.ടി.സി പിൻവാങ്ങുമ്പോൾ പെ൪മിറ്റ് പോലുമില്ലാതെ സ്വകാര്യ ബസുകൾ ഈ റോഡുകളിൽനിന്ന് ലഭാം കൊയ്യുകയാണ്. എം.സി റോഡിൽ ഇത്തരത്തിൽ പെ൪മിറ്റില്ലാത്ത നിരവധി സ്വകാര്യ ബസുകളാണ് സ൪വീസ് നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.