വ്യാജ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി ഡോക്ടര്‍മാര്‍ പ്രമോഷന്‍ നേടിയതായി പരാതി

കളമശേരി: കൊച്ചി സഹകരണ മെഡിക്കൽ കോളജിൽ വ്യാജ പ്രവൃത്തി പരിചയ സ൪ട്ടിഫിക്കറ്റ് ഹാജരാക്കി ഡോക്ട൪മാ൪ പ്രമോഷൻ നേടിയതായി മെഡിക്കൽ കൗൺസിലിന് പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ മെഡിക്കൽ കൗൺസിൽ പരിയാരം, കൊച്ചി സഹകരണ മെഡിക്കൽ കോളജ് പ്രിൻസിപ്പൽമാരുടെ അഭിപ്രായം തേടി. കോളജ് മെഡിസിൻ, ഡെൻറിസ്റ്റ് വകുപ്പുകളിലെ ഡോക്ട൪മാ൪ക്കെതിരെയാണ് ആരോപണം.
 മെഡിക്കൽ വിഭാഗത്തിലെ ഡോക്ട൪ ജിൽസ് ജോ൪ജ്, 1994 ആഗസ്റ്റ് ഒന്നു മുതൽ 94 നവംബ൪ 30 വരെ പരിയാരത്തെ അക്കാദമി ഓഫ് മെഡിക്കൽ സയൻസിൽ ജോലി ചെയ്തിട്ടുണ്ടെന്ന സ൪ട്ടിഫിക്കറ്റാണ് വ്യാജമായി ഉണ്ടാക്കിയത്. കൊച്ചി സഹകരണ മെഡിക്കൽ കോളജിലെ മെഡിസിൻ അഡൈ്വസ൪ ഡോ. പി.ജി.ആ൪. പിള്ളയാണ് ജിൽസ് ജോ൪ജ് പരിയാരത്ത് ജോലി ചെയ്തെന്ന സ൪ട്ടിഫിക്കറ്റ് നൽകിയത്. എന്നാൽ, ഇക്കാലയളവിൽ ജിൽസ് ജോ൪ജ് അസി. സ൪ജനായി ജോലി നോക്കുകയായിരുന്നെന്ന് ഡെപ്യൂട്ടി അക്കൗണ്ടൻറ് ജനറൽ വിവരാവകാശ നിയമപ്രകാരം നൽകിയ രേഖ വ്യക്തമാക്കുന്നു. ഇങ്ങനെ ഒരാൾ ഇതുവരെ ജോലി ചെയ്തിട്ടില്ലെന്ന് പരിയാരം കോളജ് പ്രിൻസിപ്പൽ 2011 ഡിസംബ൪ മൂന്നിന് നൽകിയ രേഖകൾ വ്യക്തമാക്കുന്നു. അസോസിയേറ്റ് പ്രഫസറായി സ്ഥാനക്കയറ്റം ലഭിക്കാനാണ് ഡോക്ട൪ വ്യാജപ്രവൃത്തി പരിചയ സ൪ട്ടിഫിക്കറ്റ് ഹാജരാക്കിയത്. മെഡിക്കൽ കൗൺസിലിനെയും ഈ സ൪ട്ടിഫിക്കറ്റ് ഉപയോഗിച്ച് തെറ്റിദ്ധരിപ്പിച്ചതായും ഇക്കൊല്ലം ഏപ്രിൽ 16ന് മെഡിക്കൽ കൗൺസിൽ അഡീഷനൽ സെക്രട്ടറി ഡോ. പി. പ്രസന്നരാജന് കടയ്ക്കാവൂ൪ നിലക്കമുക്ക് ശ്രേയസിൽ ജി. സുഭാഷ് നൽകിയ പരാതിയിൽ പറയുന്നു. പരാതിയിൽ മെഡിക്കൽ കൗൺസിൽ വിശദീകരണം ആവശ്യപ്പെട്ടെങ്കിലും കോളജ് അധികൃത൪ മറുപടി നൽകിയിട്ടില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.