ജില്ലയിലെ ദേശീയപാതയുടെ നിലവാരം ഉയര്‍ത്താന്‍ രണ്ടുകോടി

ആലപ്പുഴ: ജില്ലയിലെ ദേശീയപാതയുടെ അറ്റകുറ്റപ്പണി നടത്തി നിലവാരം വ൪ധിപ്പിക്കാൻ സംസ്ഥാന പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് രണ്ടുകോടി രൂപ അനുവദിച്ചതായി കേന്ദ്രസഹമന്ത്രി കെ.സി. വേണുഗോപാൽ അറിയിച്ചു.
ജില്ലയിലെ ദേശീയപാതയുടെ ശോച്യാവസ്ഥ പരിഹരിക്കാൻ കഴിഞ്ഞദിവസം കെ.സി. വേണുഗോപാൽ ആലപ്പുഴയിൽ വിളിച്ച യോഗം ദേശീയപാതയുടെ നിലവാരം മെച്ചപ്പെടുത്താൻ തുക അനുവദിക്കാൻ സംസ്ഥാന സ൪ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിൻെറ അടിസ്ഥാനത്തിലാണ് പൊതുമരാമത്ത് വകുപ്പ് തുക അനുവദിച്ചത്. അറ്റകുറ്റപ്പണിക്ക് ടെൻഡ൪ വിളിക്കുന്നതടക്കമുള്ള നടപടി ആരംഭിച്ചു.
ജില്ലയിലെ ദേശീയപാതയുടെ ശോച്യാവസ്ഥ പരിഹരിക്കുന്നത് സംബന്ധിച്ച് കെ.സി. വേണുഗോപാൽ ദൽഹിയിൽ ഉപരിതല ഗതാഗത മന്ത്രി സി.പി. ജോഷിയുമായി ച൪ച്ച നടത്തി. ഈ ഭാഗത്ത് ദേശീയപാതയുടെ ഗുണനിലവാരം വ൪ധിപ്പിക്കാൻ അടിയന്തര നടപടി വേണമെന്നും കെ.സി. വേണുഗോപാൽ മന്ത്രിയോട് ആവശ്യപ്പെട്ടു. പാതിരപ്പള്ളി മുതൽ കരൂ൪ വരെ 22 കി.മീറ്ററും കരുവാറ്റ മുതൽ ഹരിപ്പാട് മാധവ ജങ്ഷൻ വരെ ആറ് കി.മീറ്ററും ദേശീയപാതാ നിലവാരം വ൪ധിപ്പിക്കാൻ സംസ്ഥാന പൊതുമരാമത്ത് വകുപ്പിൻെറ ദേശീയപാതാ വിഭാഗം സമ൪പ്പിച്ച എസ്റ്റിമേറ്റിന് ഉടൻ അംഗീകാരം നൽകണമെന്നും വേണുഗോപാൽ ആവശ്യപ്പെട്ടു. ഹരിപ്പാട് മുതൽ കൃഷ്ണപുരം വരെ ദേശീയപാതയുടെ നിലവാരം മെച്ചപ്പെടുത്താൻ അനുവദിച്ച 17 കോടി രൂപയുടെ നി൪മാണ പ്രവ൪ത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്ന് അദ്ദേഹം അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.