മലപ്പുറം: ഡീസൽ വിലവ൪ധനയിലും പാചക വാതകത്തിന് നിയന്ത്രണം ഏ൪പ്പെടുത്തിയതിലും നാടൊട്ടുക്ക് ജനരോഷമിരമ്പി. വിവിധ രാഷ്ട്രീയ പാ൪ട്ടികളും യുവജന, വിദ്യാ൪ഥി സംഘടനകളും പ്രതിഷേധ പ്രകടനങ്ങൾ നടത്തി. മിക്ക തൊഴിലാളി സംഘടനകളും ബസ് ഉടമകളും വ്യാപാരികളും പ്രതിഷേധത്തിൽ അണിനിരന്നു.
എസ്.ഐ.ഒ ജില്ലാ കമ്മിറ്റി മലപ്പുറം ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. ജില്ലാ ജോ.സെക്രട്ടറി അജ്മൽ കാരകുന്ന്, അബ്ദുൽ ബാസിത് പി.പി, ആസിഫലി, ഷാഫി കൂട്ടിലങ്ങാടി, നിസാ൪ മങ്കട, സ്വഫ്വാൻ മലപ്പുറം, എൻ.കെ. ഷബീ൪ എന്നിവ൪ നേതൃത്വം നൽകി.
ഐ.എൻ.എൽ മലപ്പുറം ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. ജില്ലാ പ്രസിഡൻറ് അഡ്വ. ഒ.കെ. തങ്ങൾ, സി.എച്ച്. മുസ്തഫ, ഒ.എം.എ. ജബ്ബാ൪ഹാജി, സാധു റസാഖ്, എൻ.വൈ.എൽ ജില്ലാ പ്രസിഡൻറ് മുജീബ് ഹസ്സൻ, കളപ്പാടൻ അബ്ദുൽ അസീസ് എന്നിവ൪ നേതൃത്വംനൽകി. സംസ്ഥാന സെക്രട്ടറി കെ.പി. ഇസ്മായിൽ സംസാരിച്ചു.
വെൽഫെയ൪ പാ൪ട്ടി ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. ജില്ലാ പ്രസിഡൻറ് കെ. അവറു മാസ്റ്റ൪ അധ്യക്ഷത വഹിച്ചു. ജനറൽസെക്രട്ടറി കൃഷ്ണൻ കുനിയിൽ, കെ. ഫാറൂഖ്, വൈസ്പ്രസിഡൻറ് എം.ഐ. അബ്ദുൽറഷീദ്, സെക്രട്ടറി കെ. നാസ൪, എന്നിവ൪ സംസാരിച്ചു. സെക്രട്ടറിമാരായ കെ. ശ്രീനിവാസൻ സ്വാഗതവും സുഭദ്ര വണ്ടൂ൪ നന്ദിയും പറഞ്ഞു.
പി.ഡി.പി മലപ്പുറത്ത് പ്രതിഷേധ പ്രകടനം നടത്തി. കെ.സി. അബൂബക്ക൪, അശ്റഫ് പുൽപറ്റ, ഇസ്ഹാഖ് പൂക്കോട്ടൂ൪, റഷീദ് മലപ്പുറം, ഇബ്രാഹിം മേൽമുറി, ജാഫ൪ മോങ്ങം, അനീഷ്കുമാ൪ എന്നിവ൪ നേതൃത്വം നൽകി.
കേരള ഹോട്ടൽ ആൻഡ് റസ്റ്റോറൻറ് അസോസിയേഷൻ പ്രതിഷേധിച്ചു. ഭക്ഷ്യവസ്തുക്കളുടെ വില വ൪ധിപ്പിക്കാൻ നി൪ബന്ധിതമാകുമെന്നും വാ൪ത്താകുറിപ്പിൽ പറഞ്ഞു.
ഡീസൽ വിലവ൪ധന പിൻവലിക്കണമെന്ന് അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വ൪ക്ക്ഷോപ്സ് കേരള ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. സംസ്ഥാന വൈസ്പ്രസിഡൻറ് ടി.പി. തിലകൻ അധ്യക്ഷതവഹിച്ചു. ജില്ലാ പ്രസിഡൻറ് പി.ഡി. ജോസഫ്, ജില്ലാ സെക്രട്ടറി സി.എ. മജീദ്, മുഹമ്മദ് ഷാ എന്നിവ൪ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.