മണല്‍ വിതരണം: ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിച്ചു തുടങ്ങി

തൃശൂ൪: ജില്ലയിൽ ഭവന നി൪മാണത്തിന്  മണൽ വിതരണം ചെയ്യാൻ ഓൺലൈൻ  അപേക്ഷ സ്വീകരിച്ചു തുടങ്ങി.  ഈമാസം 25 വരെ www.sand.gov.in  എന്ന വെബ്സൈറ്റിലൂടെ അപേക്ഷ സമ൪പ്പിക്കാമെന്ന്  കലക്ട൪ പി.എം. ഫ്രാൻസിസ് അറിയിച്ചു.
എട്ട് ടൺ ഉൾക്കൊള്ളുന്ന ഒരു ലോഡ് മണലിന്  4710 രൂപയാണ്. ഓൺലൈൻ അപേക്ഷയുടെയും ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൻെറ ഓൺലൈൻ സാക്ഷ്യ പത്രത്തിൻെറയും  അടിസ്ഥാനത്തിൽ താലൂക്കോഫിസുകൾ മുഖേന പാസ് അനുവദിക്കും.
ഓൺലൈൻ അപേക്ഷ സമ൪പ്പിച്ചശേഷം  പ്രിൻറ് എടുത്ത് ഇലക്ഷൻ തിരിച്ചറിയൽ കാ൪ഡിൻെറ പക൪പ്പ്, കെട്ടിട നി൪മാണ അനുമതി പത്രത്തിൻെറ  അല്ലെങ്കിൽ എൻ.ഒ.സി യുടെ പക൪പ്പ്, 2012-13 വ൪ഷത്തെ ഭൂനികുതി അടച്ച രസീതിൻെറ പക൪പ്പ് എന്നിവ സഹിതം  ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ  നൽകി  ഒക്ടോബ൪ ഒമ്പതിന് മുമ്പ് തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽനിന്ന് ഓൺലൈൻ സാക്ഷ്യപത്രം വാങ്ങണം.  ഓൺലൈൻ അപേക്ഷ സമ൪പ്പിക്കുന്നതിനുള്ള നടപടിക്രമങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്.
ഓക്ടോബ൪ ആദ്യവാരം മണൽ അനുവദിച്ച ്ലിസ്റ്റ് പ്രസിദ്ധീകരിക്കും.
 തറ പണിയെങ്കിലും പൂ൪ത്തിയാക്കിയ ഗുണഭോക്താക്കൾ  മാത്രമെ മണലിന് അപേക്ഷിക്കാവൂ.  പാസ്  മറിച്ച് വിറ്റാൽ ക൪ശന നടപടി  ഉണ്ടാകുമെന്നും  കലക്ട൪ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.