ആലപ്പുഴ: പെയ്തൊഴുകി പോകുന്ന മഴവെള്ളം സംഭരിക്കാൻ കുഴിച്ച കുഴികൾപോലെയാണിപ്പോൾ ദേശീയപാത. എവിടെ തിരിഞ്ഞൊന്നു നോക്കിയെന്നാലും അവിടെല്ലാം കുഴികൾ മാത്രം എന്ന മട്ടിലായിട്ടുണ്ട്.
രണ്ട് ദിവസമായി ആഞ്ഞ് പെയ്യുന്ന മഴയിൽ റോഡോ തോടോ എന്ന് തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിലാണ് ദേശീയപാതയിലെ പ്രധാന ജംഗ്ഷനുകൾ എല്ലാം. ഈ സ്ഥിതിയുടെ ഏറ്റവും മോശമായ അവസ്ഥ അറിയണമെങ്കിൽ വലിയ ചുടുകാടിന് സമീപമെത്തണം. ഇരുവശങ്ങളിൽനിന്നും തക൪ന്നു തരിപ്പണമായ പാതയ്ക്ക് റോഡ് എന്ന പേര് അലങ്കാരമായി തീരുകയാണിവിടെ.
വെള്ളം കെട്ടിക്കിടക്കുന്ന കുഴികളിൽ വീണ് ഇരുചക്രയാത്രികരുടെ നടുവൊടിയുന്നത് ഇപ്പോൾ ഒട്ടും പുതുമയില്ലാത്ത കാഴ്ചയായി മാറിയിരിക്കുന്നു. ഈ വിധം നാട്ടുകാ൪ റോഡിൽ നട്ടം തിരിയുമ്പോഴും കേന്ദ്രമന്ത്രിയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥന്മാ൪ മേശയ്ക്ക് ചുറ്റുമിരുന്നു ദേശീയ പാതയിലെ കുഴിയടയ്ക്കുന്നതിനെക്കുറിച്ച് ച൪ച്ച തുടരുകയാണെന്ന് നാട്ടുകാ൪ തന്നെ തമാശ പറയുന്നു. വഴിപാട് പോലെ ഒന്നുരണ്ട് പ്രതിഷേധങ്ങളിൽ ഒതുക്കി പ്രതിപക്ഷക്കാരും സ്ഥലം വിട്ടുകഴിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.