കോട്ടയം: ഇന്ധന വിലവ൪ധനക്കെതിരെ നാടെങ്ങും ജനരോഷമുയ൪ന്നു. വിവിധ സംഘടനകളുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനങ്ങളും പൊതുയോഗങ്ങളും നടന്നു. ഇന്ധന വിലവ൪ധന പിൻവലിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രഗവൺമെൻറിന് നിവേദനങ്ങൾ അയക്കൽ ഉൾപ്പെടെയുള്ള പരിപാടികളും നടന്നു.
മുണ്ടക്കയം: ഡീസൽ വിലവ൪ധനക്കെതിരെ സി.പി.ഐ പ്രകടനം നടത്തി. തുട൪ന്നുനടന്ന യോഗം എ.ഐ.ടി.യു.സി ജില്ലാസെക്രട്ടറി ഒ.പി.എ.സലാം ഉദ്ഘാടനം ചെയ്തു.
കെ.ആ൪.ശിവൻ, പി.കെ.പ്രഭാകരൻ, കെ.സി.കുമാരൻ തുടങ്ങിയവ൪ സംസാരിച്ചു.
വിലക്കയറ്റം സൃഷ്ടിക്കുകയും ജനജീവിതം ദുസ്സഹമാക്കുകയും ചെയ്യുന്ന ഡീസൽ വിലവ൪ധന പിൻവലിക്കണമെന്ന് സി.പി.ഐ-എം.എൽ റെഡ്ഫ്ളാഗ് സംസ്ഥാന സെക്രട്ടറി പി.സി. ഉണ്ണിച്ചെക്കൻ ആവശ്യപ്പെട്ടു. എൽ.ഡി.എഫ് ആഹ്വാനം ചെയ്ത ഹ൪ത്താൽ വിജയിപ്പിക്കണമെന്നും അഭ്യ൪ഥിച്ചു.
ഡീസൽവില വ൪ധിപ്പിച്ചതിൽ പ്രതിഷേധിച്ചും നഗരസഭാ ഡയറക്ടറേറ്റിൻെറ കെടുകാര്യസ്ഥതക്കെതിരായും നഗരസഭാ ജീവനക്കാ൪ കേരള മുനിസിപ്പൽ ആൻഡ് കോ൪പറേഷൻ സ്റ്റാഫ് യൂനിയൻെറ നേതൃത്വത്തിൽ നഗരസഭകളിൽ പ്രതിഷേധപ്രകടനം നടത്തി.ശേഷം നഗരസഭകൾക്കുമുന്നിൽ യോഗം ചേ൪ന്നു. കോട്ടയം നഗരസഭയിൽ എം.ഡി.വ൪ക്കി, വൈക്കത്ത് ഇ.കെ. ശിവൻ, തൊടുപുഴയിൽ സി.ബി. ഹരികൃഷ്ണൻ, പാലായിൽ പി.എസ്. വിശ്വം, ചങ്ങനാശേരിയിൽ എസ്. വിജുമോൻ എന്നിവ൪ യോഗങ്ങൾ ഉദ്ഘാടനം ചെയ്തു.
എം.എൻ. ശ്യാമള, പി.എം. എബ്രഹാം, ടി.കെ. മോഹനൻ, എ. ജയകുമാ൪, എസ്. രതീഷ്, റസൽ നജീഷ്, വി.എസ്.എം. നസീ൪, എൻ.പി. രമേഷ്കുമാ൪, കെ.സി.ഷാജി എന്നിവ൪ സംസാരിച്ചു.
കോട്ടയം: സോളിഡാരിറ്റി യൂത്ത് മൂവ്മെൻറ് ഡീസൽ വിലവ൪ധനക്കെതിരെ കോട്ടയം നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി. ജില്ലാ സെക്രട്ടറി അൻവ൪ ബാഷ ഉദ്ഘാടനം ചെയ്തു. മുജീബ് റഹ്മാൻ, ലത്തീഫ് എന്നിവ൪ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.