കൊച്ചി: ടൂറിസം വകുപ്പിൻെറയും ജില്ല ടൂറിസം പ്രമോഷൻ കൗൺസിലിൻെറയും ആഭിമുഖ്യത്തിൽ ലോക വിനോദ സഞ്ചാര ദിനം ആഘോഷിക്കും. വ്യാഴാഴ്ച രാവിലെ 10ന് ഹോട്ടൽ അബാദ് പ്ളാസയിൽ ‘സുസ്ഥിര ഊ൪ജവും ടൂറിസവും’ വിഷയത്തിൽ സെമിനാറോടെയാണ് തുടക്കം. ടൂറിസം വകുപ്പ് സെക്രട്ടറി സുമൻ ബില്ല, ഡയറക്ട൪ റാണി ജോ൪ജ്, കലക്ട൪ പി.ഐ. ഷെയ്ഖ് പരീത്, ഡോ. മനോജ്, ഡോ. പ്രിയ എന്നിവ൪ പങ്കെടുക്കും.
ടൂറിസം ദിന സന്ദേശ റാലി അബാദ് പ്ളാസയിൽ കലക്ട൪ പി.ഐ. ഷെയ്ഖ് പരീത് ഫ്ളാഗ് ഓഫ് ചെയ്യും. ഫോ൪ട്ടുകൊച്ചിയിൽ റാലി സമാപിക്കും. ടൂറിസം ക്ളബ് അംഗങ്ങൾക്കായുള്ള ഇംഗ്ളീഷ് പ്രസംഗ മത്സരം ഉച്ചക്ക് രണ്ടിന് നടക്കും. ദിനാചരണ ഭാഗമായി ചുവ൪ ചിത്രങ്ങളുടെ 20 ദിവസം നീളുന്ന പ്രദ൪ശനം ഇടപ്പള്ളി ഒബ്റോൺ മാളിലെ രണ്ടാം നിലയിൽ വ്യാഴാഴ്ച ആരംഭിക്കും.
സഞ്ചാരവുമായി ബന്ധപ്പെട്ട ചലച്ചിത്രങ്ങളുടെ സൗജന്യ പ്രദ൪ശനം വൈകുന്നേരം ഏഴിന് ചിൽഡ്രൻസ് പാ൪ക്ക് തിയറ്ററിൽ നടക്കും. കിറ്റ്സ്, ടൂറിസം പ്രഫഷനൽസ് ക്ളബ്, ടൂറിസ്റ്റ് ഗൈഡ്സ് അസോസിയേഷൻ എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.