പീരുമേട്: കുട്ടിക്കാനം മോഡൽ റസിഡൻഷ്യൽ സ്കൂളിൽ വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്ബ് പങ്കെടുത്ത യോഗത്തിൽ നിന്ന് ത്രിതല പഞ്ചായത്തംഗങ്ങൾ വിട്ടുനിന്നു.
രക്ഷാക൪ത്താക്കളും ജനപ്രതിനിധികളും വിട്ടുനിന്ന യോഗത്തിൽ സ്കൂളിൽ ഭക്ഷ്യ വിഷബാധ ഉണ്ടായില്ലെന്ന് വരുത്തിത്തീ൪ക്കാൻ ശ്രമം നടന്നു. പി.ടി.എ പ്രസിഡൻറും ഭക്ഷ്യ വിഷബാധ ഉണ്ടായിട്ടില്ലെന്ന് പറഞ്ഞു.
വിദ്യാ൪ഥികളെ ഉപയോഗിച്ചും സംഭവം മൂടിവെക്കാൻ ശ്രമിച്ചു. വിദ്യാ൪ഥികളോട് മന്ത്രി വിവരങ്ങൾ ആരാഞ്ഞപ്പോഴും മുൻകൂടി പഠിപ്പിച്ചത് പോലെയായിരുന്നു മറുപടി.
നിയമസഭാ പട്ടികജാതി ചെയ൪മാൻ വി.പി. സജീന്ദ്രൻ എത്തിയപ്പോഴും പരാതികൾ ഉയ൪ന്നിരുന്നു. ഭക്ഷണം യഥാസമയം ലഭിക്കുന്നില്ല, മോശം ഭക്ഷണമാണ് ലഭിക്കുന്നത്, ജീവനക്കാ൪ വേണ്ടത്ര പരിചരണം നൽകുന്നില്ല, ചില അധ്യാപക൪ പഠിപ്പിക്കുന്നതിൽ വീഴ്ച വരുത്തുന്നു, രാവിലെ വൈകിയെത്തി വൈകുന്നേരം മൂന്നോടെ പോകുന്ന ചില അധ്യാപക൪ പഠിപ്പിക്കുന്ന വിഷയങ്ങൾക്ക് പഠനത്തിൽ പിറകിലാണ് തുടങ്ങിയ വയായിരുന്നു വിദ്യാ൪ഥികളുടെ പരാതി. രക്ഷാക൪ത്താക്കളും ഇതേ പരാതിയുമായി എത്തിയിരുന്നു.
സ്കൂളിലെ ചില ജീവനക്കാരെയും അധ്യാപകരെയും സ്ഥലം മാറ്റണമെന്നും രക്ഷിതാക്കൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, മന്ത്രി എത്തിയപ്പോൾ കാര്യങ്ങൾ മന്ത്രിയുടെ ശ്രദ്ധയിൽപെടുത്താതിരിക്കാൻ ചില൪ ശ്രമിച്ചതായും പരാതി ഉയ൪ന്നിട്ടുണ്ട്. ഭക്ഷ്യവിഷബാധ ഉണ്ടായിട്ടില്ലെന്നും സ്കൂളിൽ പ്രശ്നങ്ങളുണ്ടായിട്ടില്ലെന്നും വരുത്തിത്തീ൪ക്കാൻ നടത്തിയ ശ്രമം സ്കൂളിൻെറ തുട൪ന്നുള്ള പ്രവ൪ത്തനങ്ങളിൽ ബാധിക്കാനും സാധ്യതയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.