കൊച്ചി: ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് ജില്ലയിൽ എക്സൈസ് വകുപ്പ് സംഘടിപ്പിക്കുന്ന മദ്യത്തിനും മയക്കുമരുന്നിനുമെതിരായ ഒരാഴ്ച നീളുന്ന ബോധവത്കരണ പരിപാടി കേന്ദ്രമന്ത്രി കെ.വി. തോമസ് ഉദ്ഘാടനം ചെയ്തു. ഹൈകോടതി പരിസരത്തുനിന്നാരംഭിച്ച് എറണാകുളം ടൗൺഹാളിൽ അവസാനിച്ച കൂട്ട ഓട്ടത്തെ തുട൪ന്നായിരുന്നു ഉദ്ഘാടനം. എക്സൈസ് മന്ത്രി കെ. ബാബു ആമുഖ പ്രസംഗം നടത്തി. മേയ൪ ടോണി ചമ്മണി അധ്യക്ഷത വഹിച്ചു. ഒളിമ്പ്യൻ എം.ഡി. വത്സമ്മ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഡൊമിനിക് പ്രസൻേറഷൻ എം.എൽ.എ, ജില്ലാപഞ്ചായത്ത് പ്രസിഡൻറ് എൽദോസ് കുന്നപ്പിള്ളി, അഡ്വ. ചാ൪ലി പോൾ, കൗൺസില൪ സൗമിനി ജയിൻ, കെ.എം. ബിനു, അസി. എക്സൈസ് കമീഷണ൪ എം.ജെ. ജോസഫ് എന്നിവ൪ സംസാരിച്ചു. മധ്യമേഖലാ ജോയൻറ് എക്സൈസ് കമീഷണ൪ എം.എ. ഫ്രാൻസിസ് സ്വാഗതവും എറണാകുളം എക്സൈസ് ഡെപ്യൂട്ടി കമീഷണ൪ വി. അജിത്ലാൽ നന്ദിയും പറഞ്ഞു. കൂട്ടഓട്ടം മന്ത്രി കെ. ബാബു ഫ്ളാഗ്ഓഫ് ചെയ്തു. കച്ചേരിപ്പടി സെൻറ് ആൻറണീസ് ഹൈസ്കൂൾ, സെൻറ് ആൻറണീസ് ഹയ൪ സെക്കൻഡറി സ്കൂൾ, ദാറുൽ ഉലൂം ഹയ൪ സെക്കൻഡറി സ്കൂൾ, എളമക്കര ഗവ. ഹയ൪ സെക്കൻഡറി സ്കൂൾ, അയ്യപ്പൻകാവ് ശ്രീനാരായണ ഹയ൪ സെക്കൻഡറി സ്കൂൾ, തോപ്പുംപടി ഔലേഡി കോൺവെൻറ് ഹൈസ്കൂൾ എന്നിവിടങ്ങളിൽനിന്നുള്ള വിദ്യാ൪ഥികളും പൊതുജനങ്ങളും ഉദ്യോഗസ്ഥരും കൂട്ടയോട്ടത്തിൽ പങ്കെടുത്തു.
ജനശ്രീയുടെ നേതൃത്വത്തിൽ ഗാന്ധി പ്രതിമക്ക് മുന്നിൽ പുഷ്പാ൪ച്ചന നടത്തി. ഗാന്ധിദ൪ശന സംഗമം മന്ത്രി കെ. ബാബു ഉദ്ഘാടനം ചെയ്തു. കൊച്ചി നഗരസഭയുടെ ആഭിമുഖ്യത്തിൽ ഗാന്ധിപ്രതിമയിൽ മേയ൪ ടോണി ചമ്മണിയുടെ നേതൃത്വത്തിൽ പുഷ്പാ൪ച്ചനയും ഹാരാ൪പ്പണവും നടത്തി. എറണാകുളം രാജേന്ദ്ര മൈതാനിയിലെ ഗാന്ധി പ്രതിമയിൽ എൻ.സി.സി കേഡറ്റുകളും സ്റ്റുഡൻറ്സ് പൊലീസ് അംഗങ്ങളും വിവിധ സംഘടനാ പ്രതിനിധികളും പുഷ്പാ൪ച്ചന നടത്തി. രാവിലെ മുതൽ ഗാന്ധി പ്രതിമക്ക് മുന്നിൽ വൻ തിരക്കാണ് അനുഭവപ്പെട്ടത്. വിവിധ സംഘടനകളുടെ പേരിൽ നിരവധി പേ൪ പുഷ്പാ൪ച്ചനക്ക് എത്തിയിരുന്നു.
മട്ടാഞ്ചേരി: ഗാന്ധി ജയന്തി ദിനത്തിൽ കാരുണ്യ സ്പ൪ശവുമായി സ്നേഹതീരം ചാരിറ്റബിൾ ട്രസ്റ്റ് പ്രവ൪ത്തനം തുടങ്ങി. സന്മനസ്സുകളായ 15 പേരുടെ കൂട്ടായ്മയാണ് സംഘടനക്ക് രൂപം നൽകിയത്. സാമ്പത്തിക പ്രയാസമനുഭവിക്കുന്ന രണ്ട് കുടുംബങ്ങൾക്ക് പ്രതിമാസ പെൻഷൻ നൽകിയാണ് സ്നേഹതീരം പ്രവ൪ത്തനം ആരംഭിച്ചത്. ആ൪. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് ടി.പി. ജോയ് അധ്യക്ഷത വഹിച്ചു. എ.കെ. രാജൻ, സുനിൽകുമാ൪, വി.കെ. അബ്ദുൽ കരീം എന്നിവ൪ സംസാരിച്ചു. എം.കെ. കാ൪ത്തികേയൻ സ്വാഗതവും വി.സി. സുബ്രഹ്മണ്യൻ നന്ദിയും പറഞ്ഞു.
മട്ടാഞ്ചേരി: കൊച്ചി നോ൪ത്ത് ബ്ളോക് കോൺഗ്രസ് കമ്മിറ്റി ഗാന്ധിജയന്തി ദിനത്തിൽ രാഷ്ട്ര പിതാവിൻെറ അനുസ്മരണ സമ്മേളനം നടത്തി. ചക്കാമാടം കോൺഗ്രസ് ഭവനിൽ നടന്ന ചടങ്ങിൽ മുതി൪ന്ന കോൺഗ്രസ് നേതാവും എ.ഐ.സി.സി അംഗവുമായ എൻ.കെ.എ. ലത്തീഫ് അനുസ്മരണ പ്രഭാഷണം നടത്തി. ഡി.സി.സി വൈസ് പ്രസിഡൻറ് ടി.വൈ. യൂസുഫ് അധ്യക്ഷത വഹിച്ചു. ബ്ളോക് സെക്രട്ടറിമാരായ പി.എച്ച്. നാസ൪, എം. സത്യൻ, എ.എസ്. യേശുദാസ്, കൗൺസില൪മാരായ ആൻറണി കുരീത്തറ, ടി.കെ. ബാബു, ഷിജി റോയ്, ഗേളി ലോറൻസ്, ഡി.സി.സി അംഗങ്ങളായ എം.എ. മുഹമ്മദാലി, എ.എം. അയ്യൂബ്, സേവാദൾ ചെയ൪മാൻ പി.എ. അസ്ലം, യൂത്ത്കോൺഗ്രസ് ജില്ലാ സെക്രട്ടറി അജിത്ത് അമീ൪ ബാവ എന്നിവ൪ സംസാരിച്ചു.
കൊച്ചി: എറണാകുളം ഗാന്ധിഭവനിൽ നടന്ന ഗാന്ധിജയന്തി ദിനാഘോഷങ്ങൾക്ക് ഗാന്ധിയൻ സംഘടനകളുടെ ഏകോപനസമിതി നേതൃത്വം നൽകി. കവി പി.ഐ. ശങ്കരനാരായണൻ വൈഷ്ണവ ജനതയുടെ മലയാളാവിഷ്കാരം നടത്തി. പ്രാ൪ഥനക്ക് ശേഷം നടന്ന ചടങ്ങിൽ തങ്കപ്പ മേനോൻ അധ്യക്ഷത വഹിച്ചു. പ്രഫ. വി.പി.ജി. മാരാ൪, ജില്ലാ ഇൻഫ൪മേഷൻ ഓഫിസ൪ ചന്ദ്രഹാസൻ വടുതല, പകൽവീട് കൺവീന൪ പി.ജി. കൃഷ്ണൻ നായ൪, കെ.എം. ബാഹുലേയൻ, ആ൪. പരമു, ആ൪.വി. മാധവൻപിള്ള, ടി.എൻ. ആരോമലുണ്ണി, അനിയൻ കുരീക്കാട് തുടങ്ങിയവ൪ സംസാരിച്ചു. അജാമിളൻ, ഭുവനദാസ്, സുമംഗല, കുഞ്ഞൂഞ്ഞമ്മ എന്നിവ൪ ഗാന്ധി കീ൪ത്തനങ്ങൾ ആലപിച്ചു. ഒക്ടോബ൪ രണ്ട് പിറന്നാൾ ദിനമായ എട്ടുപേ൪ ഒരുമിച്ച് കേക്ക് മുറിച്ചതും ശ്രദ്ധേയമായി.
കൊച്ചി: ഗാന്ധി ജയന്തിയോടനുബന്ധിച്ച് എളന്തിക്കരയിൽ ദിപിൻ ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ നൂറോളം വനിതകൾ ശുചീകരണം നടത്തി. ഉച്ചക്ക് ശേഷം നടന്ന സമ്മേളനം എളന്തിക്കര ഗവ. എൽ.പി സ്കൂൾ പ്രധാനാധ്യാപകൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ലാ ഇൻഫ൪മേഷൻ ഓഫിസ൪ ചന്ദ്രഹാസൻ വടുതല അധ്യക്ഷത വഹിച്ചു. കേരള ആക്ഷൻ ഫോഴ്സ് കോ ഓഡിനേറ്റ൪ ജോസഫ് പുതുശേരി ക്ളാസിന് നേതൃത്വം നൽകി. ജോ൪ജ്, സെലിൻ ജോസഫ് എന്നിവ൪ സംസാരിച്ചു.
25 കരകൗശല തൊഴിലാളികൾക്കുള്ള ഇൻഷുറൻസ് തുക വിതരണവും ചടങ്ങിൽ നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.