സുവര്‍ണ ജൂബിലി നിറവില്‍ കട്ടപ്പന

സുവര്‍ണ ജൂബിലി നിറവില്‍ കട്ടപ്പന

കട്ടപ്പന: കട്ടപ്പന പഞ്ചായത്ത് സുവ൪ണ ജൂബിലിയാഘോഷങ്ങൾക്ക് സാംസ്കാരിക റാലിയോടെ തുടക്കമായി. ഹൈറേഞ്ചിലെ കുടിയേറ്റത്തിൻെറ ചരിത്രവും തനിമയും വിളിച്ചോതുന്ന സാംസ്കാരിക റാലിയോടെയാണ് സുവ൪ണ ജൂബിലി ആഘോഷത്തിന് തുടക്കമിട്ടത്.
ഇരുപതേക്ക൪ ജങ്ഷനിൽ നിന്നാരംഭിച്ച സാംസ്കാരിക റാലിയിൽ നിശ്ചലദൃശ്യങ്ങൾ, മയൂര നൃത്തം, ഗരുഡൻനൃത്തം, തെയ്യം തുടങ്ങിയവ അണിനിരന്നു. കുടുംബശ്രീ പ്രവ൪ത്തകരും വ്യാപാരികളും പൊതുജനങ്ങളും വിദ്യാ൪ഥികളും ഉൾപ്പെടെ ആയിരക്കണക്കിന് പേ൪ റാലിയിൽ പങ്കെടുത്തു.
ചെണ്ട മേളത്തിൻെറയും ബാൻഡുമേളത്തിൻെറയും അകമ്പടിയോടെ റാലി കട്ടപ്പന ടൗണിലൂടെ പഞ്ചായത്ത് മിനി സ്റ്റേഡിയത്തിൽ എത്തി. സമ്മേളനം തദ്ദേശ സ്വയംഭരണ മന്ത്രി ഡോ. എം.കെ. മുനീ൪ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ ആദ്യ സമ്പൂ൪ണ കമ്പ്യൂട്ടറൈസേഷൻ പഞ്ചായത്ത് പ്രഖ്യാപനവും പ്രഥമ പഞ്ചായത്ത് പ്രസിഡൻറ് വി.ടി. സെബാസ്റ്റ്യനെ ആദരിക്കലും മന്ത്രി നി൪വഹിച്ചു.
റോഷി അഗസ്റ്റിൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. സുവ൪ണ ജൂബിലി സ്മാരക മിനി സ്റ്റേഡിയത്തിൻെറ ഉദ്ഘാടനം പി.ടി. തോമസ് എം.പി നി൪വഹിച്ചു. ടൗൺ കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് എം.ടി. തോമസ് നി൪വഹിച്ചു. കൺസ്യൂമ൪ ഫെഡ് ചെയ൪മാൻ ജോയി തോമസ് നന്മ സ്റ്റോറിൻെറ ഉദ്ഘാടനം നി൪വഹിച്ചു
മുൻ എം.എൽ.എമാരായ തോമസ് ജോസഫ്, ഇ.എം. അഗസ്തി, പഞ്ചായത്ത് അഡീഷനൽ ഡയറക്ട൪ ജെ. സദാനന്ദൻ, സിൽക്ക് ബോ൪ഡ് ചെയ൪മാൻ ടി.എം. സലീം, ബ്ളോക് പഞ്ചായത്ത് പ്രസിഡൻറ് തോമസ് രാജൻ, ജില്ലാ പഞ്ചായത്ത് മെംബ൪ മേരി ആൻറണി, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ട൪ ഡി. രാജേന്ദ്ര പ്രസാദ്, ബ്ളോക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് സുനിത തങ്കച്ചൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ജാൻസി ബേബി, വികസനകാര്യ ചെയ൪മാൻ ഒ.ജെ. മാത്യു, ക്ഷേമകാര്യ ചെയ൪പേഴ്സൺ ആൻസമ്മ ജോസഫ്, ആരോഗ്യ വിദ്യാഭ്യാസ ചെയ൪മാൻ തോമസ് മൈക്കിൾ, ഇൻഫ൪മേഷൻ ഡയറക്ട൪ ഡോ. എം. ഷംസുദ്ദീൻ, സുനിത തങ്കച്ചൻ, പി.സി. മാത്യു, പ്രവ്ദ ശിവരാജൻ, കെ.എം.എ ഷുക്കൂ൪, ഷേ൪ളി കൊച്ചുകുടി, സിബി പാറപ്പായി, ജാൻസി ബേബി, ജോയി പൊരുന്നോലി, കെ.ആ൪. സോദരൻ, ശ്രീനഗരി രാജൻ, ബാബു തൊട്ടിയിൽ, ബിജു ഐക്കര, സി.കെ. മോഹനൻ, കെ.കെ. ശശിധരൻ, കെ.കെ. ജാഫ൪, കെ.എം. മത്തായി, സിജു ചക്കുംമൂട്ടിൽ, ഗിരീഷ് മാലി, പി.കെ. ഗോപി എന്നിവ൪ സംസാരിച്ചു. പഞ്ചായത്ത് പ്രസിഡൻറ് ജോണി കുളമ്പള്ളി സ്വാഗതവും ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ. ബാബു നന്ദിയും പറഞ്ഞു.
എം.സി. കട്ടപ്പന, കെ.സി. ജോ൪ജ്, കെ.ആ൪. രാമചന്ദ്രൻ തുടങ്ങി വിവിധ നിലകളിൽ പ്രശസ്തരായ 150 പേരെ ആദരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.