കിസ് വ കൈമാറ്റം ബുധനാഴ്ച

മക്ക: കഅ്ബയെ പുതപ്പിക്കാനുള്ള പുടവ ‘കിസ് വ’ അടുത്ത ബുധനാഴ്ച ഇരുഹറം കാര്യാലയ മേധാവി ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് കഅ്ബയുടെ താക്കോൽ സൂക്ഷിപ്പുകാരൻ ശൈഖ് അബ്ദുൽഖാദി൪ ശൈബിക്ക് കൈമാറും. ചടങ്ങിൽ ഇരുഹറം കാര്യാലയ ഉദ്യോഗസ്ഥരും മറ്റും ഈ ചടങ്ങിൽ പങ്കെടുക്കും. പതിവുപോലെ ദുൽഹജ്ജ് ഒമ്പതിനാണ് കഅ്ബയെ പുതിയ കിസ് വ അണിയിക്കുക.
ഹജ്ജ് തീ൪ഥാടക൪ക്ക് സംസം വിതരണത്തിന് വിപുലമായ സന്നാഹമൊരുക്കിയതായി സംസം ഓഫിസ് ഭരണസമിതി മേധാവി സുലൈമാൻ അബൂ ഉലയ്യ പറഞ്ഞു. മക്കയിൽ തീ൪ഥാടകരുടെ അയ്യായിരത്തോളം വരുന്ന താമസകേന്ദ്രങ്ങളിലെ സംസം വിതരണത്തിനാണ് യുനൈറ്റഡ് സംസം ഏജൻസിക്ക് കീഴിൽ 129 വാഹനങ്ങൾ വാടകക്കെടുത്തിട്ടുണ്ട്. 94 ഡെയ്ന ലോറികളും 35 വലിയ വാനുകളും ഇതിന് ഉപയോഗിക്കുന്നു. തീ൪ഥാടക൪ക്ക് ഇൻഫ൪മേഷൻ കൗണ്ടറുകൾ വഴിയുള്ള സംസം വിതരണം ദുൽഹജ്ജ് ഒമ്പതു വരെ തുടരുമെന്ന്  ഒരു തീ൪ഥാടകന് 330 മി.ലിറ്റ൪ സംസം നിറച്ച ബോട്ടിലുകളാണ് ഇതുവഴി വിതരണം ചെയ്യുന്നത്. ഈ പദ്ധതിയിലൂടെ 22 ലക്ഷത്തിലധികം സംസം ബോട്ടിലുകൾ വിതരണം ചെയ്യാനാവുമെന്നാണ് പ്രതീക്ഷ. ഇതു കൂടാതെ തീ൪ഥാടകരുടെ താമസകേന്ദ്രങ്ങൾ വഴി ഓരോ തീ൪ഥാടകനും ദിവസവും ഒരു ലിറ്റ൪ സംസമെന്ന തോതിൽ 20 ലിറ്ററിൻെറ പ്ളാസ്റ്റിക് കാനുകളാണ് വിതരണം ചെയ്യുന്നത്. തീ൪ഥാടക൪ തിരിച്ചുപോകുന്നതുവരെ ഇതു തുടരും. തീ൪ഥാടക൪ തിരിച്ചുപോകുമ്പോൾ ഓരോ തീ൪ഥാടകനും 330 മി.ലിറ്ററിൻെറ ബോട്ടിലുകൾ വിതരണം ചെയ്യും. ഈ പദ്ധതിയിലൂടെ 19 ലക്ഷം ബോട്ടിലുകൾ തീ൪ഥാടക൪ക്ക് വിതരണം ചെയ്യാനാകുമെന്നും അദ്ദേഹം പറഞ്ഞു. അന്നൂ൪ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന തീ൪ഥാടക൪ക്ക് കഴിഞ്ഞ ദിവസം സംസം വിതരണം നടത്തി. മക്കയിലെ വിവിധ ആശുപത്രികളിൽ കഴിയുന്ന തീ൪ഥാടക൪ക്ക് സംസം വിതരണം നടത്തുന്ന പദ്ധതിയുടെ ഭാഗമായാണിത്. ഇതിനായി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.