കൂടങ്കുളം: നിലപാട് പാര്‍ട്ടി തീരുമാനമനുസരിച്ചെന്ന് വി.എസ്

ന്യൂദൽഹി: കൂടങ്കുളം വിഷയത്തിൽ പാ൪ട്ടി കേന്ദ്രനേതൃത്വത്തിന്റെ തീരുമാനമനുസരിച്ചായിരിക്കും തന്റെ നിലപാടെന്ന് വി.എസ് അച്യുതാനന്ദൻ. കൂടങ്കുളത്തെ സമരം ന്യായമാണ്. പതിനായിരത്തോളം ആളുകൾ ജയിലിലാണ്. ആറു പേരെ വെടിവെച്ചുകൊന്നു. 50 ലക്ഷം തമിഴരെയും 50 ലക്ഷം ക൪ണാടകക്കാരെയും ഒന്നരക്കോടി ശ്രീലങ്കക്കാരെയും മൂന്നരക്കോടിയോളം വരുന്ന കേരളീയരെയും ബാധിക്കുന്ന പ്രശ്‌നമാണിത്. താൻ ഈ പ്രശ്‌നം ചൂണ്ടികാണിക്കുകയാണ് ചെയ്തത്- വി.എസ് കൂട്ടിച്ചേ൪ത്തു.

പ്രതിപക്ഷ നേതൃസ്ഥാനം സംബന്ധിച്ച് പാ൪ട്ടി തീരുമാനിക്കട്ടെയെന്നും പാ൪ട്ടി തീരുമാനം ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട് വൈകിട്ട് വാ൪ത്താസമ്മേളനത്തിൽ അറിയിക്കുമെന്നും മാധ്യമപ്രവ൪ത്തകരുടെ ചോദ്യത്തിന് മറുപടിയായി വി.എസ് പറഞ്ഞു.

ഐ.എസ്.ആ൪.ഒ ചാരക്കേസ് സംബന്ധിച്ച് മുഖ്യമന്ത്രി ഉമ്മൻചാണ്ടി മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.