മസ്കത്ത്: ഒമാനിലെ ആദ്യ സമുദ്രാന്തര ഹോട്ടൽ നി൪മിക്കാൻ സ്വിസ് കമ്പനിയായ ബിഗ് ഇൻവെസ്റ്റ് കൺസൾട്ട് പദ്ധതിയിടുന്നു. സമുദ്രത്തിൻെറ സൗന്ദര്യമാസ്വദിക്കാനും വൈവിധ്യമാ൪ന്ന കടൽമത്സ്യങ്ങളെ വീക്ഷിക്കാനും സൗകര്യമൊരുക്കുന്ന പദ്ധതി ടൂറിസം രംഗത്ത് വൻ കുതിച്ച് ചാട്ടത്തിന് വഴിയൊരുക്കുമെന്നാണ് പ്രതീക്ഷ. ഒമാനിൽ നീണ്ട് കിടക്കുന്ന കടലും തീരവും ഇത്തരം പദ്ധതിക്ക് ഏറെ അനുയോജ്യമാണെന്ന് കമ്പനിയുടെ സി.ഇ.ഒ ബോഗ്ഡാൻ ഗുഡ്കോസ്കി അറിയിച്ചു.ഹോട്ടലിനോടനുബന്ധിച്ച് പവിഴ പുറ്റ് തോട്ടവും ഒരുക്കുന്നത് പദ്ധതിയുടെ ആക൪ഷണീയത വ൪ധിപ്പിക്കും.
തങ്ങളുടെ നിരീക്ഷണത്തിൽ ഇത്തരം ഹോട്ടൽ നി൪മിക്കാൻ ഒമാൻ ഏറ്റവും സ്ഥലമാണെന്നും എന്നാൽ ഈ സ്വപ്ന പദ്ധതിക്ക് പറ്റിയ മേഖല ഏതാണെന്ന് ഇതുവരെ തീരുമാനിച്ചില്ലെന്നും അദ്ദേഹം അറിയിച്ചു. നാലുമാസത്തിനുള്ളിൽ പദ്ധതിയുടെ സ്ഥലം നിശ്ചയക്കും.
കഴിഞ്ഞ മേയിൽ ഗൾഫിൽ ഉടനീളം ഇത്തരം പദ്ധയതികൾ തുടങ്ങാൻ ദുബൈ കേന്ദ്രമായി പ്രവ൪ത്തിക്കുന്ന ഡ്രൈഡോക് വേൾഡ്, മറൈൻ ടൈം വേൾഡ് എന്നീ കമ്പനിയുമായി ബിഗ് ഇൻവെസ്റ്റ് കൺസൾട്ട് കരാറിൽ ഒപ്പ് വെച്ചിരുന്നു. കടലിനടിയിൽ ഹോട്ടലുകൾ നി൪മിക്കുന്നോടൊപ്പം അനുബന്ധമായി കടലിൻെറ മുകൾ പരപ്പിലായി ഉയ൪ന്ന് നിൽക്കുന്ന ടവറും നി൪മിക്കാനാണ് പദ്ധതി. ഈ രണ്ട് പദ്ധതികളും രണ്ട് ഭാഗമായി നി൪മിക്കുന്നതാണെങ്കിലും ഇവക്കിടയിൽ സാറ്റ്ലെറ്റ ് വഴി ബന്ധം സ്ഥാപിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഇതിനായി പ്രത്യേകം ഡിസ്കും പ്രത്യേക ഗോപുരവും നി൪മിക്കും.
കടലിനടിയിൽ നി൪മിക്കുന്ന ഹോട്ടലിൽ 21 ആ൪ഭാട മുറികൾ സജ്ജമാക്കും. ജല നിരപ്പിൽ നിന്ന് 10 മീറ്റ൪ താഴെയാണ് ഹോട്ടൽ നി൪മിക്കുക. കടലും കടലിലെ മത്സ്യ സമ്പത്തും വീക്ഷിക്കാനും കടൽ മത്സ്യങ്ങളെയും കടൽ പുറ്റും നേരിൽ കാണാനും വിശാലമായ നിരവധി ഗ്ളാസ് ജനലുകളും നി൪മിക്കുന്നുണ്ട്. കടൽ ഹോട്ടൽ പ്രത്യേക ആക൪ഷക കേന്ദ്രമായി മാറൂമെന്നും എല്ലാ വരൂടെയും ശ്രദ്ധ നേടുന്ന രീതിയിലായിരിക്കും പദ്ധതിക്ക് രൂപകൽപന നൽകുകയെന്നും അധികൃത൪ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.