പശ്ചിമ കൊച്ചിയില്‍ ചെറുതരം കൊതുകിന്‍െറ ഭീഷണി

മട്ടാഞ്ചേരി: ചെറുതരം കൊതുകുകൾ പശ്ചിമകൊച്ചിക്കാരുടെ ഉറക്കം കെടുത്തുന്നു. കൊതുകുവലകളുടെ ചെറുസുഷിരങ്ങളിൽ കൂടി പോലും അകത്തുപ്രവേശിക്കുന്ന ഇവ കുത്തിയാൽ കടുത്ത ചൊറിച്ചിലും കുട്ടികളുടെ ദേഹത്ത് ചെറിയ കുരുക്കളും പ്രത്യക്ഷപ്പെടും.
പെരുമ്പടപ്പ്, കോണം, ഇടക്കൊച്ചി, കുമ്പളങ്ങി, മട്ടാഞ്ചേരി, വില്ലിങ്ടൺ ഐലൻഡ്, ഫോ൪ട്ടുകൊച്ചി, ചെല്ലാനം മേഖലകളിലാണ് ശല്യം രൂക്ഷമായത്. സെപ്റ്റിക് ടാങ്ക് മാലിന്യങ്ങളും ഒഴുക്കില്ലാത്ത കാനകളുമാണ് ഇവയുടെ പ്രജനന കേന്ദ്രം.
വൈപ്പിൻ എൽ.എൻ.ജി ടെ൪മിനൽ ഭാഗത്തെ കുറ്റിക്കാടുകളിലും കണ്ടൽ കാടുകളിലും നിന്നുള്ള കൊതുകുകൾ പടിഞ്ഞാറൻ കാറ്റിൻെറ ശക്തിയിൽ ഫോ൪ട്ടുകൊച്ചിയിലേക്ക് എത്തുന്നതായി നഗരസഭ നിയോഗിച്ച വിദഗ്ധ സമിതി നേരത്തേ കണ്ടെത്തിയിരുന്നു. ഇത് തടയാൻ ഇത്തരം കാടുകളിൽ ഹെലികോപ്റ്ററിൽ കൊതുക് നശീകരണ മരുന്ന് അടിക്കാൻ പദ്ധതി ആവിഷ്കരിച്ചെങ്കിലും പിന്നീട് വെണ്ടെന്നുവെക്കുകയായിരുന്നു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.