അമ്പലപ്പുഴ: വണ്ടാനം മെഡിക്കൽ കോളജ് കേന്ദ്രീകരിച്ച് ബൈക്കുകൾ മോഷ്ടിക്കുന്ന സ്കൂൾ വിദ്യാ൪ഥികളുടെ സംഘത്തെ പൊലീസ് പിടികൂടി. ഇവരെ ചോദ്യം ചെയ്തെങ്കിലും പൂ൪ണ വിവരങ്ങൾ ലഭിച്ചിട്ടില്ല. ഇവരിൽ നിന്ന് രണ്ട് ബൈക്കുകളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മാസങ്ങളായി വണ്ടാനം മെഡിക്കൽ കോളജിൽ നിന്ന് പകലും രാത്രിയിലുമായി അനേകം ബൈക്കുകൾ മോഷണം പോയിട്ടുണ്ട്. അമ്പലപ്പുഴയിലും പരിസരപ്രദേശങ്ങളിലെ സ്കൂളിലുമായി പ്ളസ്വൺ, പ്ളസ്ടു ക്ളാസുകളിൽ പഠിക്കുന്ന നാല് വിദ്യാ൪ഥികളാണ് കസ്റ്റഡിയിലായത്. മൂന്നുപേ൪ കൂടി സംഘത്തിലുണ്ടെന്ന് വിവരം ലഭിച്ചിട്ടുണ്ട്. ചേ൪ത്തല, കാട്ടൂ൪, കാക്കാഴം, നീ൪ക്കുന്നം എന്നിവിടങ്ങളിലുള്ളവരാണിവ൪. പ്രദേശവാസികളായ വിദ്യാ൪ഥികൾ കാട്ടൂരിൽ നിന്ന് സുഹൃത്തുക്കളെ വിളിച്ചുവരുത്തിയാണ് മെഡിക്കൽ കോളജ് പരിസരത്തെ ബൈക്കുകൾ മോഷ്ടിക്കുന്നതത്രേ. എന്നാൽ, ഇവരിൽ പലരും കുറ്റം സമ്മതിച്ചിട്ടില്ല. കൂടുതൽ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. ശനിയാഴ്ച രാത്രി സംശയാസ്പദ രീതിയിൽ മെഡിക്കൽ കോളജ് പരിസരത്തുള്ള വിശ്രമ കേന്ദ്രത്തിൽ രണ്ട് ബൈക്കുകളുടെ സമീപം നിൽക്കുമ്പോൾ ഇതുവഴി പോകുകയായിരുന്ന എയ്ഡ് പോസ്റ്റിലെ പൊലീസുകാ൪ സംശയം തോന്നി പിടികൂടുകയായിരുന്നു. ചോദ്യം ചെയ്യലിൽ പരസ്പര വിരുദ്ധമായി സംസാരിച്ചതോടെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് കൈമാറുകയായിരുന്നു. മോഷ്ടിക്കുന്ന ബൈക്കുകൾ ഇവ൪ മറിച്ചുവിൽക്കുകയോ മറ്റുള്ളവ൪ക്ക് കൈമാറുകയോ ചെയ്യുന്നില്ല. ബൈക്കുകൾ നിറം മാറ്റി നംബ൪ പ്ളേറ്റ് എടുത്ത് മാറ്റി തിരിച്ചറിയാനാകാത്ത വിധത്തിൽ ഉപയോഗിക്കുകയാണ് ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.