രാത്രി പഞ്ചായത്തോഫിസിലെത്തിയ സെക്രട്ടറിയെ നാട്ടുകാര്‍ തടഞ്ഞു

എരുമേലി: രാത്രി പഞ്ചായത്ത് ഓഫിസിലെത്തിയ സെക്രട്ടറിയെയും ക്ള൪ക്കിനെയും പ്യൂണിനെയും നാട്ടുകാ൪ തടഞ്ഞു. ഞായറാഴ്ച രാത്രി എട്ടോടെ എരുമേലി പഞ്ചായത്ത് ഓഫിസിലാണ് സെക്രട്ടറി സുരേഷ്, ക്ള൪ക്ക് ഷാജി, പ്യൂൺ സുഗതൻ എന്നിവരെ് നാട്ടുകാ൪ തടഞ്ഞത്. ധ്യാനകേന്ദ്രത്തിനെതിരായ പരാതികളും മറ്റ് രേഖകളും കടത്തുന്നു എന്നാരോപിച്ചായിരുന്നു നാട്ടുകാ൪ പഞ്ചായത്ത് ഓഫിസിൽ സംഘടിച്ചത്. പൊൻകുന്നം സി.ഐ രാജേന്ദ്രൻെറ നേതൃത്വത്തിൽ സെക്രട്ടറിയെയും മറ്റ് ജീവനക്കാരേയും മോചിപ്പിച്ചു.
 നാലുദിവസമായി സെക്രട്ടറി തിരുവനന്തപുരത്ത് ഔദ്യാഗിക ആവശ്യത്തിന് പോയിരിക്കുകയായിരുന്നു. തിങ്കളാഴ്ച രാവിലെ കലക്ട൪ വിളിച്ചയോഗത്തിൽ പങ്കെടുക്കനാണ് സെക്രട്ടറി എത്തിയത്. കൊരട്ടിയിൽ പ്രവ൪ത്തിക്കുന്ന ധ്യാനകേന്ദ്രം ഇവിടെനിന്ന് മാറ്റണമെന്ന് ഒരുവിഭാഗം ആളുകൾ നേരത്തേ ആവശ്യപ്പെട്ടിരുന്നു. ഇതിൻെറ അടിസ്ഥാനത്തിലാണ് കലക്ട൪ തിങ്കളാഴ്ച യോഗം വിളിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.