പന്തളം: പുന്തലയിൽ രണ്ട് യുവാക്കളെ വെട്ടിയ സംഭവത്തിൽ രണ്ട് ആ൪.എസ്.എസ് പ്രവ൪ത്തക൪ കൂടി അറസ്റ്റിൽ.
ആലപ്പുഴ കോമളപുരം ഒറ്റപ്പറമ്പിൽ വീട്ടിൽ മോഹനൻെറ മകൻ അഭിലാഷ് (24), ചെങ്ങന്നൂ൪ പാണ്ടനാട് മേലേപ്പാട് തൂവത്തറ മുറിയിൽ വീട്ടിൽ വാടകക്ക് താമസിക്കുന്ന ചെങ്ങന്നൂ൪ കല്ലുവാതുൽക്കൽ ലക്ഷ്മണൻെറ മകൻ രജീഷ് (25) എന്നിവരെയാണ് പന്തളം സി.ഐ. ആ൪. ജയരാജിൻെറ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. യുവാക്കളെ വെട്ടിയ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഇതോടെ ഏഴായി.
അഭിലാഷ് മുമ്പും പല അക്രമകേസുകളിലെ പ്രതിയാണ്. ചെങ്ങന്നൂരിലെത്തിയ അക്രമികളെ രജീഷിൻെറ ബൈക്കിലാണ് സംഭവ സ്ഥലത്ത് എത്തിച്ചത്.
സെപ്റ്റംബ൪ 29 ന് രാത്രിയിൽ പുന്തല കക്കടപാലത്തിന് സമീപം നിൽക്കുകയായിരുന്ന ഡി.വൈ.എഫ്.ഐ കക്കട മേഖലാ സെക്രട്ടറി പുന്തല കക്കട തടത്തിൽ വീട്ടിൽ സക്കീ൪, യൂത്ത്കോൺഗ്രസ് ചെങ്ങന്നൂ൪ നിയോജക മണ്ഡലം സെക്രട്ടറി പുന്തല കക്കട മണ്ണിനയ്യത്ത് വീട്ടിൽ ഷെമീം റാവുത്ത൪ എന്നിവരെയാണ് അക്രമിസംഘം വെട്ടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.