കണ്ണൂ൪: സിനിമാ നടനും സംവിധായകനും ഗായകനുമായ വിനീത് ശ്രീനിവാസൻ വിവാഹിതനായി. ചെന്നൈയിൽ താമസിക്കുന്ന പയ്യന്നൂ൪ സ്വദേശി നാരായണൻെറയും ഉഷയുടെയും മകൾ ദിവ്യയാണ് വധു.
ചെന്നൈ കെ.സി.ജി കോളജ് ഓഫ് ടെക്നോളജിയിൽ ജൂനിയ൪ വിദ്യാ൪ഥിനിയായ ദിവ്യയുമായി എട്ട് വ൪ഷത്തെ പ്രണയത്തിനൊടുവിലാണ് വിവാഹം.
കണ്ണൂ൪ ദിനേശ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കോടിയേരി ബാലകൃഷ്ണൻ,പി.വി. ഗംഗാധരൻ, എം.എം. ഹസൻ, ഇ.പി. ജയരാജൻ, ടി.വി. രാജേഷ് എം.എൽ.എ, പി. ജയരാജൻ, എ.എൻ. ഷംസീ൪, രാമചന്ദ്രൻ കടന്നപ്പള്ളി, പി.പി. മുകുന്ദൻ, പി.വി. ചന്ദ്രൻ, ഹരിഹരൻ, ലാൽജോസ്, സംവൃത സുനിൽ തുടങ്ങിയവ൪ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.