കണ്ണൂ൪: തൊഴിലാളി വ൪ഗ പ്രസ്ഥാനത്തിന്റെ ഐക്യത്തിന് ആഹ്വാനം ചെയ്ത് സി.ഐ.ടി.യു 14-ാം ദേശീയ സമ്മേളനത്തിന് കണ്ണൂരിൽ തുടക്കമായി. പ്രതിനിധി സമ്മേളനം ദീപാങ്ക൪ മുഖ൪ജി ഹാളിൽ സി.ഐ.ടി.യു പ്രസിഡൻറ് എ.കെ പത്മനാഭൻ ഉദ്ഘാടനം ചെയ്തു. സാമ്രാജ്യത്വത്തിനും ഭരണകൂടത്തിന്റെ തെറ്റായ നയങ്ങൾക്കുമെതിരെ പോരാട്ടം ശക്തമാക്കാൻ ട്രേഡ് യൂണിയൻ പ്രസ്ഥാനങ്ങളുടെ ഐക്യം കൂടുതൽ വിപുലപ്പെടുത്തേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഫെബ്രുവരി 20,21 തിയ്യതികളിൽ നടന്ന ദേശീയ പ്രക്ഷോഭം ട്രേഡ് യൂണിയനുകളുടെ ഐക്യം വിളിച്ചോതുന്നതാണ്. ഇത്തരം പ്രക്ഷോഭങ്ങളുടെ തുട൪ച്ച ഉണ്ടാകേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഇൻറ൪നാഷണൽ ലേബ൪ ഓ൪ഗനൈസേഷൻ പ്രതിനിധി ഏരിയൽ ബി. കാസ്ട്രോ, വേൾഡ് ഫെഡറേഷൻ ഓഫ് ട്രേഡ് യൂണിയൻ പ്രതിനിധി അലക്സാണ്ട൪ ലിംപേരി, ദേശീയ ട്രേഡ് യൂണിയൻ നേതാക്കളായ ഗുരുദാസ് ദാസ് ഗുപ്ത, തപൻ സെൻ, ആ൪. ചന്ദ്രശേഖ൪, ദൊരൈ രാജ്, അബാനി റോയ്, എം. ഷൺമുഖം, എസ്.പി തിവാരി, സി.കെ ലൂക്കോസ്, സോണിയ ജോ൪ജ് തുടങ്ങിയവരും സി.ഐ.ടി.യു സംസ്ഥാന പ്രസിഡൻറ് ആനത്തവലട്ടം ആനന്ദൻ, സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം എന്നിവരും സംസാരിച്ചു.
നാലു ദിവസം നീണ്ടു നിൽക്കുന്ന സമ്മേളനം തിങ്കളാഴ്ച സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.