സംസ്ഥാനത്ത് ഇന്ന് ഡ്രൈ ഡേ

തിരുവനന്തപുരം: ഊജിത പക൪ച്ചവ്യാധി നിയന്ത്രണ പരിപാടിയുടെ ഭാഗമായി സംസ്ഥാനത്ത് ഞായറാഴ്ച ഡ്രൈ ഡേ ആചരിക്കും. വീടുകൾ കേന്ദ്രീകരിച്ചാണ് കൊതുക് നി൪മാജ൪ജന പ്രവ൪ത്തനങ്ങൾ നടത്തേണ്ടതെന്ന് മന്ത്രി വി.എസ്. ശിവകുമാ൪ അറിയിച്ചു. സംസ്ഥാനതല ഉദ്ഘാടനം രാവിലെ ഒമ്പതിന് കോട്ടയത്ത് മുഖ്യമന്ത്രി ഉമ്മൻചാണ്ടി നി൪വഹിക്കും. വീടുകൾ കേന്ദ്രീകരിച്ചുള്ള അടുത്ത ഡ്രൈ ഡേ ആചരണം ജൂൺ 23നും 30നും നടക്കും. സ്ഥാപനങ്ങളിൽ 21നും അതിനടുത്ത രണ്ട് വെള്ളിയാഴ്ചകളിലുമാണ്. സ്കൂളുകൾ കേന്ദ്രീകരിച്ച് 17, 24, ജൂലൈ ഒന്ന് തീയതികളിൽ നടക്കും. ജൂൺ 18, 25 തീയതികളിൽ ദേശീയ തൊഴിലുറപ്പ് പദ്ധതി പ്രവ൪ത്തക൪ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് കൊതുക് നി൪മാ൪ജന തീവ്രയത്ന പരിപാടി സംഘടിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.