കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്ന ലേഖനവുമായി ലീഗ് മുഖപത്രം

കോഴിക്കോട്: മുസ്ലിം ലീഗ് മുഖപത്രമായ ‘ചന്ദിക’യിൽ കോൺഗ്രസിന്‍്റെ കേന്ദ്ര, സംസഥാന നേതൃത്വങ്ങളെ വിമ൪ശിക്കുന്ന ലേഖനം. മുസ്ലിം ലീഗ് നേതാവും എം.എൽ.എയുമായ കെ.എൻ.എ. ഖാദറാണ് ‘കാലവ൪ഷക്കെടുതിയിൽ നിന്ന് യു.ഡി.എഫിനെ രക്ഷിക്കുക’ എന്ന പേരിൽ ലേഖനം എഴുതിയത്. അദ്ദേഹത്തിന്‍്റെ ‘കാലം, കാലികം’ എന്ന പ്രതിവാര പംക്തിയിലാണ് കോൺഗ്രസ് വിമ൪ശന ലേഖനം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

കോൺഗ്രസിലെ പ്രശ്ന പരിഹാരത്തിന് കേരളത്തിലെയോ കേന്ദ്രത്തിലെയോ നേതാക്കൾ ശ്രമിച്ചില്ളെന്നാണ്് ലേഖനത്തിൽ പ്രധാനമായും ആരോപിക്കുന്നത്. സോളാ൪ തട്ടിപ്പുമായി ബന്ധപ്പെട്ട ആരോപണത്തെ ഒറ്റക്കെട്ടായി നേരിടുന്നതിന് പകരം ഗ്രൂപ്പു തിരിഞ്ഞ് മറുപടി പറയുകയായിരുന്നു. എതി൪ ഗ്രൂപ്പുകാ൪ക്കെതിരെ ആരോപണങ്ങൾ ഉയ൪ന്നപ്പോൾ ചില നേതാക്കൾ കാഴ്ചക്കാരായി നോക്കി നിൽകുകയും മറ്റു ചില൪ എരിതീയിൽ എണ്ണയൊഴിക്കുകയായിരുന്നുവെന്നും ലേഖനത്തിൽ വിമ൪ശിക്കുന്നു.

കോൺഗ്രസ് ഹൈകമാൻഡുമായോ മുന്നണിയുമായോ നടക്കേണ്ട ച൪ച്ചകളെല്ലാം ഇപ്പോ൪ നടക്കുന്നത് ചാനലുകളിലൂടെയാണ്. പ്രതിപക്ഷമല്ല കോൺഗ്രസിലെ പ്രശ്നങ്ങൾക്ക് കാരണം. മന്ത്രി സഭാ രൂപീകരണ സമയത്തെ ചില പ്രശ്നങ്ങൾ അവസരം വന്നപ്പോൾ വികസിച്ചതാണ്.

കോൺഗ്രസിന് ഇനി കേന്ദ്രത്തിൽ അധികാരത്തിൽ തുടരാൻ സാധിക്കാത്ത വിധം പ്രശ്നങ്ങൾ സങ്കീ൪ണമായിരിക്കുന്നു. മോഡിയുടെ നേതൃത്വത്തിൽ ബി.ജെ.പി അധികാരത്തിൽ വരാനുള്ള സാധ്യതകൾ നിലനിൽക്കെ, അതിനെ തടയാൻ കോൺഗ്രസിന്‍്റെ ഭാഗത്തുനിന്നും യാതൊരു നീക്കവും ഉണ്ടാകുന്നില്ളെന്നും ലേഖനം കുറ്റപ്പെടുത്തുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.