സുക്കര്‍ബര്‍ഗും ഭാര്യയും സംഭാവന നല്‍കിയത് 970 മില്യന്‍ ഡോളര്‍

വാഷിങ്ടൺ: ഫേസ്ബുക് സ്ഥാപകൻ മാ൪ക്ക് സുക്ക൪ബ൪ഗും ഭാര്യ പ്രസില്ല ചാനും 2013ൽ സംഭാവന നൽകിയത് 970 മില്യൻ യു.എസ് ഡോള൪. ഏകദേശം 6,000 കോടിയിലധികം രൂപ. ക്രോണിക്ക്ൾ ഓഫ് ഫിലാൻദ്രോപി മാഗസിൻ പുറത്തിറക്കിയ ‘2013ലെ ഏറ്റവും ഉദാരമനസ്കരായ 50 അമേരിക്കക്കാരുടെ ലിസ്റ്റി’ൽ ദമ്പതികൾ ഒന്നാം സ്ഥാനത്തത്തെി. ഫേസ്ബുക് സ്റ്റോക്കിൻെറ 18 മില്യൻ ഓഹരികളാണ് ഇരുവരും വിറ്റഴിച്ചത്.
മാസികയുടെ പട്ടികയിലെ 50 പേരും കൂടി പോയ വ൪ഷം ആകെ സംഭാവന നൽകിയത് 7.7 ബില്യൻ യു.എസ് ഡോളറാണ്.
രാജ്യത്ത് ഏറ്റവും കൂടുതൽ സംഭാവന ന ൽകുന്ന മറ്റുള്ളവ൪ പട്ടികയിൽ ഇടം നേടാത്തത് അവ൪ സംഭാവന നൽകുന്നത് നി൪ത്തിയതുകൊണ്ടല്ളെന്നും, 2013ലെ അവരുടെ സംഭാവന പോയവ൪ഷങ്ങളിലെ വാഗ്ദാനങ്ങളായി എണ്ണിയതുകൊണ്ടാണെന്നും മാഗസിൻ എഡിറ്റ൪ വ്യക്തമാക്കി.
ഇതിന് ഉദാഹരണമായി മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽഗേറ്റ്സിനെയും ഭാര്യയെയും അദ്ദേഹം ചൂണ്ടിക്കാട്ടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.