കോഴിക്കോട്: വഖഫ് ഭേദഗതി നിയമം പ്രാബല്യത്തിൽ വന്നതോടെ വഖഫ് ട്രൈബ്യൂണലുകളുടെ ഘടനയും രീതിയും പാടെ മാറുന്നു. 2013ൽ പാ൪ലമെൻറ് പാസാക്കിയ വഖഫ് ഭേദഗതി നിയമമനുസരിച്ച് സംസ്ഥാനത്തെ മൂന്ന് വഖഫ് ട്രൈബ്യൂണലുകളും പുന$സംഘടിപ്പിച്ച് സ൪ക്കാ൪ ഉത്തരവിറക്കി. കേരളത്തിൽ നിലവിലുള്ള കൊല്ലം, എറണാകുളം, കോഴിക്കോട് ട്രൈബ്യൂണലുകളാണ് പുന$സംഘടിപ്പിച്ചിട്ടുള്ളത്.
പുതിയ ട്രൈബ്യൂണലുകളിൽ ഇനിമുതൽ മൂന്നംഗ ബെഞ്ചാണ് കേസിൽ തീ൪പ്പുകൽപിക്കുക. ജില്ലാ ജഡ്ജിയുടെ പദവിയിലുള്ള ജുഡീഷ്യൽ ഓഫിസറായിരിക്കും ഓരോ ട്രൈബ്യൂണലിൻെറയും ചെയ൪മാൻ. അഡീഷനൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റിൻെറ റാങ്കിലുള്ള ഓഫിസറും മുസ്ലിംനിയമത്തിലും ക൪മശാസ്ത്രത്തിലും അവഗാഹമുള്ള ഒരു പണ്ഡിതൻ അംഗങ്ങളുമായിരിക്കും. മൂന്ന് ട്രൈബ്യൂണലുകളുടെയും അധികാരപരിധിയും നി൪ണയിച്ച് നൽകിയിട്ടുണ്ട്. കൊല്ലം ട്രൈബ്യൂണൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ കേസും എറണാകുളം ട്രൈബ്യൂണൽ കോട്ടയം, ഇടുക്കി, തൃശൂ൪, പാലക്കാട് ജില്ലകളിലെ കേസും കോഴിക്കോട് ട്രൈബ്യൂണൽ മലപ്പുറം, കോഴിക്കോട് വയനാട്, കണ്ണൂ൪, കാസ൪കോട് ജില്ലകളിലെ കേസുമാണ് പരിഗണിക്കുക.റവന്യൂ വകുപ്പിൽ ഡെപ്യൂട്ടി കലക്ടറായ ബി. അബ്ദുൽ നാസറിനെ കോഴിക്കോട്ടും സെക്രട്ടേറിയറ്റിലെ നിയമ വകുപ്പിലെ അഡീഷനൽ സെക്രട്ടറി എം.കെ. സാദിഖിനെ എറണാകുളം ട്രൈബ്യൂണലിലും ഫിനാൻസ് വകുപ്പിലെ അണ്ട൪ സെക്രട്ടറി എ. നൗഷാദിനെ കൊല്ലം ട്രൈബ്യൂണലിലും അംഗങ്ങളായി നിയമിച്ചിട്ടുണ്ട്. ഓണംപള്ളി മുഹമ്മദ് ഫൈസി കോഴിക്കോട്ടെയും പയ്യോളിയിലെ അഡ്വ. പി.കെ. കുഞ്ഞഹമ്മദ് എറണാകുളത്തെയും കോഴിക്കോട് പറമ്പിൽ മുഹമ്മദ് മുസ്തഫ കൊല്ലത്തെയും ട്രൈബ്യൂണലുകളിൽ അംഗങ്ങളായി സ൪ക്കാ൪ നോമിനേറ്റ് ചെയ്തിട്ടുണ്ട്. അഞ്ചുവ൪ഷത്തേക്കായിരിക്കും നിയമനം.
പുതിയ ഭേദഗതി നിയമം പ്രാബല്യത്തിൽ വന്നതോടെ വഖഫ് ട്രൈബ്യൂണലുകളുടെ ജോലി ഭാരവും കൂടും. വഖഫുമായി ബന്ധപ്പെട്ട വാടകക്കെട്ടിടങ്ങളുടെ കേസുകളും ത൪ക്കങ്ങളും ഇനിമുതൽ വഖഫ് ട്രൈബ്യൂണലുകളാണ് കൈകാര്യം ചെയ്യുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.