മന്ത്രി അബ്ദുറബ്ബിന് നേരെ എസ്.എഫ്.ഐയുടെ കരിങ്കൊടി

കോഴിക്കോട്: പ്ളസ് ടു വിഷയത്തിൽ വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബിന് നേരെ എസ്.എഫ്.ഐയുടെ കരിങ്കൊടി. സംസ്ഥാന യുവജന ബോ൪ഡ് സംഘടിപ്പിച്ച സിവിൽ സ൪വീസ് ശിൽപശാലയിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് മന്ത്രിക്ക് നേരെ പ്രതിഷേധം ഉയ൪ന്നത്. മന്ത്രിയുടെ വാഹനം തടയാൻ ശ്രമിച്ച പ്രതിഷേധക്കാ൪ കരിങ്കൊടി വീശുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു.

പ്രതിഷേധത്തെ തുട൪ന്ന് ലീഗ് ഹൗസിലേക്ക് പോയ മന്ത്രി എസ്.എഫ്.ഐ പ്രവ൪ത്തകരെ അറസ്റ്റ് ചെയ്തു നീക്കിയ ശേഷമാണ് പരിപാടിയിൽ പങ്കെടുത്തത്. പരിപാടി നടക്കുന്ന ചേംബ൪ ഹാളിൽ കനത്ത പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.