ന്യൂഡൽഹി: അൽഖാഇദയുടെ പ്രവ൪ത്തനം ഇന്ത്യയിലേക്ക് വ്യാപിപ്പിക്കുന്നുവെന്ന റിപ്പോ൪ട്ടിൻെറ അടിസ്ഥാനത്തിൽ കേന്ദ്രം സംസ്ഥാനങ്ങൾക്ക് കനത്ത ജാഗ്രതാ നി൪ദേശം നൽകി. കഴിഞ്ഞ ദിവസം രാവിലെ ഇൻറ൪നെറ്റിൽ സംഘടനാ തലവൻ അയ്മൻ അൽസവാഹിരിയുടെതെന്ന് പറയപ്പെടുന്ന 55 മിനിറ്റ് വിഡിയോയിലാണ് ഇന്ത്യയിൽ ഇസ്ലാമിക ഭരണത്തിൻെറയും ജിഹാദിൻെറയും കൊടിപാറിക്കാൻ ആഹ്വാനമുള്ളത്. ഖാഇദത്ത് അൽജിഹാദ് എന്ന സംഘത്തിന് രൂപംനൽകിയതായും കശ്മീ൪, അസം, ഗുജറാത്ത് എന്നിവിടങ്ങളിലെ മുസ്ലിംകളുടെ വിഷമതകൾക്ക് അവസാനമുണ്ടാക്കുമെന്നും പ്രഖ്യാപനമുള്ള വിഡിയോയുടെ ആധികാരികത അടിയന്തരമായി ഉറപ്പുവരുത്താൻ കേന്ദ്ര അഭ്യന്തര മന്ത്രാലയം ഇൻറലിജൻസ് ബ്യൂറോക്ക് നി൪ദേശം നൽകി. വൻ നഗരങ്ങളിലും പട്ടണങ്ങളിലും രഹസ്യാന്വേഷണ പ്രവ൪ത്തനങ്ങൾ ഊ൪ജിതമാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. അതിനിടെ, അഭ്യന്തര മന്ത്രി രാജ്നാഥ് സിങ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവൽ ഉൾപ്പെടെ ഉന്നത ഇൻറലിജൻസ് മേധാവികളുമായി ച൪ച്ച നടത്തി പ്രധാനമന്ത്രിയെ കാര്യങ്ങൾ ധരിപ്പിച്ചു.
രണ്ടുദിവസത്തിനകം ഐ.ബി അന്വേഷണ റിപ്പോ൪ട്ട് നൽകുമെന്നറിയുന്നു. രാജ്യത്ത് അൽഖാഇദയുടെ സാന്നിധ്യം ഇതുവരെ റിപ്പോ൪ട്ട് ചെയ്തിരുന്നില്ല. എന്നാൽ, മറ്റുചില ഭീകരവാദ സംഘടനകളിൽനിന്ന് പിരിഞ്ഞുവന്ന യുവാക്കൾ അൽഖാഇദയിൽ ചേക്കേറിയിട്ടുണ്ടാവാമെന്ന് രഹസ്യാന്വേഷണ വിഭാഗം സംശയിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.