അട്ടപ്പാടിയില്‍ പദ്ധതികള്‍ അവലോകനം ചെയ്യാന്‍ പ്രത്യേക സമിതി

തിരുവനന്തപുരം: അട്ടപ്പാടിയിൽ പദ്ധതികൾ അവലോകനം ചെയ്യാൻ ജനപ്രതിനിധികൾ ഉൾപ്പെടുന്ന പ്രത്യേക സമിതിയെ നിയോഗിച്ചു. സ൪ക്കാ൪ പദ്ധതികളുടെ  ഏകോപനത്തിന് ഒറ്റപ്പാലം സബ് കലക്ട൪ പി.ബി നൂഹിനെ സ്പെഷൽ ഓഫീസറായി നിയമിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചതായി  മന്ത്രി കെ.സി ജോസഫ് അറിയിച്ചു.  മന്ത്രിസഭായോഗതീരുമാനങ്ങൾ വിശദീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അട്ടപ്പാടി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡൻറ്, ബ്ളോക്കിന് കീഴിലെ മൂന്ന് പഞ്ചായത്തുകളിലെ പ്രസിഡന്‍്റുമാ൪, ജില്ലാ പഞ്ചായത്ത് അംഗം, എം.എൽ.എ, എം.പി എന്നിവരടങ്ങുന്നതാണ് സമിതി. ഓരോ മാസവും സമിതി യോഗം ചേ൪ന്ന് പദ്ധതികൾ വിലയിരുത്തും.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.