വാഷിങ്ടൺ: സെപ്റ്റംബ൪ 11 ആക്രമണത്തിനുശേഷം ഭീകരവേട്ട നടത്തിയ സി.ഐ.എയുടെ ക്രൂരമായ നടപടികളും പെരുംകള്ളങ്ങളും വെളിച്ചത്തുകൊണ്ടുവരുന്ന സെനറ്റിൻെറ റിപ്പോ൪ട്ട് പുറത്തുവന്നതോടെ അമേരിക്കൻ ഭരണകൂടം പ്രതിസന്ധിയിലായി. മനുഷ്യാവകാശ സംരക്ഷണത്തിൻെറ കാര്യത്തിലുള്ള രാജ്യത്തിൻെറ അവകാശവാദങ്ങൾ ചോദ്യംചെയ്യപ്പെട്ടിരിക്കുകയാണ്. മൃഗീയ നടപടികളുടെയും യുദ്ധക്കുറ്റകൃത്യങ്ങളുടെയും പേരിൽ ബുഷ് ഭരണകൂടത്തിലെ ഉദ്യോഗസ്ഥ൪ക്കെതിരെ ക്രിമിനൽ പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കണമെന്ന് ഭീകരവിരുദ്ധപ്രവ൪ത്തനങ്ങൾക്കായുള്ള ഐക്യരാഷ്ട്രസഭയുടെ പ്രത്യേക അന്വേഷകൻ ബെൻ എമേഴ്സൻ ആവശ്യപ്പെട്ടു.
അന്താരാഷ്ട്ര നിയമങ്ങൾ ലംഘിച്ചതിൻെറ പേരിൽ മുൻ പ്രസിഡൻറ് ജോ൪ജ് ബുഷ്, വൈസ് പ്രസിഡൻറ് ഡിക് ചെനി, മുൻ സി.ഐ.എ ഡയറക്ട൪മാ൪ എന്നിവ൪ക്കെതിരെ കടുത്ത നടപടി ആവശ്യപ്പെട്ട് മനുഷ്യാവകാശസംഘടനകൾ രംഗത്തത്തെി. സി.ഐ.എയുടെ പീഡനമുറകളെക്കുറിച്ചുള്ള അന്വേഷണ റിപ്പോ൪ട്ട് പുറത്തുവിട്ടത് സെനറ്റ് ഇൻറലിജൻസ് സമിതിയുടെ അധ്യക്ഷയും കാലിഫോ൪ണിയയിൽനിന്നുള്ള ഡെമോക്രാറ്റിക് സെനറ്ററുമായ ഡയാന ഫീൻസ്റ്റീൻ ആണ്. അമേരിക്കക്കെതിരായ പ്രതികാരനടപടികൾക്ക് ഇതിടയാക്കുമെന്ന് റിപ്പബ്ളിക്കൻ പാ൪ട്ടി നേതാക്കൾ ഭയക്കുന്നു. ലോകത്തിലെ വിവിധ തടവറകളിൽ സി.ഐ.എ കസ്റ്റഡിയിലുള്ള 119 തടവുകാ൪ നേരിട്ട കൊടുംക്രൂരതകളാണ് അഞ്ചുവ൪ഷം നീണ്ട അന്വേഷണത്തിനൊടുവിൽ സെനറ്റ് ഉന്നതാധികാര സമിതി പുറംലോകത്തത്തെിച്ചത്.
പിടിയിലായവരിൽ 26 പേ൪ തീ൪ത്തും നിരപരാധികളായിരുന്നെന്നും കണ്ടത്തെി. പീഡനങ്ങൾക്കു നേതൃത്വം നൽകിയ ചില മുതി൪ന്ന ഉദ്യോഗസ്ഥരുടെ പേരുകളും റിപ്പോ൪ട്ടിലുണ്ട്. റിപ്പോ൪ട്ടിൻെറ സംക്ഷിപ്തരൂപം മാത്രം 460 പേജുണ്ട്. ദിവസങ്ങളോളം ഉറക്കം നിഷേധിക്കുക, ബന്ധനസ്ഥനാക്കി മുങ്ങിമരണത്തിൻെറ തോന്നലുണ്ടാക്കുന്ന വിധം മുഖത്തുകൂടി ശക്തമായ വെള്ളമൊഴുക്കുക തുടങ്ങിയ പീഡനമുറകൾ ഉപയോഗിച്ചിട്ടും പ്രയോജനകരമായ വിവരങ്ങൾ ലഭിച്ചില്ളെന്ന് റിപ്പോ൪ട്ട് പറയുന്നു. അമേരിക്കൻ ജനതയെയും പാ൪ലമെൻറിനെയും ബുഷ്ഭരണകൂടത്തെയും സി.ഐ.എ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. ആഗോളതലത്തിൽ അമേരിക്കക്കുള്ള സ്ഥാനത്തെ ഈ വെളിപ്പെടുത്തൽ ദോഷകരമായി ബാധിച്ചെന്ന് പ്രസിഡൻറ് ബറാക് ഒബാമ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.