റമദാൻ മാസത്തെ കാത്തിരിക്കുന്ന ഒരാളാണ് ഞാനും. കുട്ടിക്കാലത്ത് സുഹൃത്തുക്കളിൽനിന് ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് നോമ്പിനെക്കുറിച്ച് മനസ്സിലാക്കിത്തുടങ്ങിയത്. ഇടക്ക് നോ മ്പെടുത്തുതുടങ്ങിയപ്പോൾ മനസ്സിനും ശരീരത്തിനും അതുവരെയില്ലാത്ത മാറ്റമാണ് ഉണ്ടാ യത്.
പകൽ ആഹാരം ഒഴിവാക്കുന്നതിലൂടെ ആത്മപരിശോധന നടക്കുന്നു. സ്വയം വിലയിരുത്തല ിന് പാത്രമാവുന്നു. ആദ്യ ദിവസംതന്നെ അതിരാവിലെ എഴുന്നേറ്റ് ഭക്ഷണം കഴിക്കാന്‍ ശ്രമിച് ചിരുന്നെങ്കിലും പ്രയാസമേറിയതായിരുന്നു. പതിയെ നോമ്പുമായി പൊരുത്തപ്പെട്ടു. വേലിക്കെട്ടില്ലാത്ത വീട്ടന്തരീക്ഷത്തിൽ വളർന്ന എനിക്ക് നോമ്പെടുക്കുന്നതു കൊണ്ട് ഒരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ല. ഈസ്റ്റ് ആഫ്രിക്കയിലെ അരുഷയിൽ ജനിച്ചുവളർന്ന ഞാൻ കുട്ടിക്കാലത്താണ് കേരളത്തിലെത്തിയത്.
ഓരോ റമദാൻ വന്നെത്തുമ്പോഴും ഓർത്തെടുക്കുന്നത് തിരുവനന്തപുരം വലിയതുറ കടലോരഗ്രാമത്തിലെ കുടിലുകളിലെ അനുഭവങ്ങളാണ്. ചോര്‍ന്നൊലിക്കുന്ന കൂരകളില്‍ പട്ടിണിയടക്കാൻ വകയില്ലാതെ കത്തിയാളുന്ന വയറുമായി ദിനരാത്രങ്ങള്‍ ഞരങ്ങിയൊടുക്കുന്ന ജീവിതങ്ങളെക്കുറിച്ചുള്ള മൂര്‍ച്ചയുള്ള ഓർമപ്പെടുത്തലുകൾ കൂടിയാണ് എനിക്ക് നോമ്പ്.
നോമ്പ് പകർന്നു തന്നത്
നോമ്പിെൻറ സാമൂഹിക വിവക്ഷ പഴയകാലത്തെക്കാൾ ഇന്ന് മാറിയിട്ടുണ്ട്. വർത്തമാനകാലത്ത് നോമ്പിെൻറ പ്രസക്തി വർധിച്ചുവരുന്നു. പട്ടിണിയും വിശപ്പും അറിയാനുള്ള അവസരമായാണ് നോമ്പിനെ ഇസ്ലാം പരിചയപ്പെടുത്തുന്നത്. ജാതിമതഭേദമന്യേ എല്ലാവരും നോമ്പെടുക്കുന്നത് വേലികെട്ടിത്തിരിച്ച ചുറ്റുപാടുകളെ മാറിച്ചിന്തിപ്പിക്കും എന്നത് തീർച്ചയാണ്.
നോമ്പ് മനസ്സും ശരീരവും ജീവിതപരിസരവും ശുദ്ധീകരിക്കുന്നു. നോമ്പ് രോഗങ്ങള്‍ക്ക് പരിചയാണ്. സമ്പന്നതയുടെ വിശാലതയില്‍ ജീവിക്കുന്നവര്‍ക്ക് പട്ടിണി കേട്ടുകേള്‍വി മാത്രമായിരിക്കും. അതനുഭവിച്ചറിയാന്‍ ഒരവസരവും ലഭിക്കില്ല. അത്തരമാളുകള്‍ക്ക് സമൂഹത്തെക്കുറിച്ചും മഹാഭൂരിപക്ഷത്തിെൻറ പരിതാവസ്ഥയെക്കുറിച്ചും കണിശമായ അവബോധം റമദാന് നല്കുന്നു. പാവങ്ങളെ കണ്ടറിയാനും അവര്‍ക്കുവേണ്ടി നിലക്കൊള്ളാനും ഇത് സമൂഹത്തെ പാകപ്പെടുത്തും. എനിക്ക് ഏറ്റവും ഇഷ്ടമുള്ള എഴുത്തുകാരനാണ് പൗലോ കൊയ്ലോ. അദ്ദേഹം ഒാരോ വർഷവും വ്യത്യസ്ത സ്ഥലങ്ങളിലൂടെ 700ഓളം മൈൽ ചെരിപ്പിടാതെ നടക്കും. സഹനത്തിലൂടെ മാത്രമേ അതിെൻറ മൂല്യം അറിയാനും ആത്മപരിശോധന നടത്താനും പറ്റുകയുള്ളൂ എന്നാണ് അദ്ദേഹം പറയുന്നത്.
അനുഭവത്തിലെ ഇഫ്താറുകൾ
സൗഹാർദത്തിെൻറ സംഗമകേന്ദ്രമാണ് ഇഫ്താറുകൾ. റമദാനിൽ നിരവധി ഇഫ്താർ സംഗമങ്ങൾക്കാണ്ക്ഷണമുണ്ടാവുക. പരമാവധി ഇഫ്താർ സംഗമങ്ങളിൽ പങ്കെടുക്കാൻ ശ്രമിക്കാറുണ്ട്. വിവിധ മേഖലകളിലെ വ്യത്യസ്തരായ ആളുകൾ, ഒരുമിച്ചുള്ള ഭക്ഷണം, പരിചയപ്പെടൽ അങ്ങനെ നീളുന്നു ഇഫ്താർ സംഗമങ്ങളുടെ സാമൂഹികത. ഇഫ്താറിനുശേഷം പരസ്പരം കൈപിടിച്ച് ആശ്ലേഷിച്ച് പിരിയുേമ്പാൾ പ്രത്യേക അനുഭൂതിയും ആത്മനിർവൃതിയുമാണ് ലഭിക്കാറ്. ഈ ഒത്തുകൂടൽ നോമ്പിെൻറ മഹത്ത്വം വർധിപ്പിക്കുന്നു. റമദാനിൽ വീട്ടിലാണെങ്കിൽ ബാങ്ക് കൊടുത്താൽ മാത്രമേ ഭക്ഷണം കഴിക്കാറുള്ളൂ. നിർമാണപ്രവർത്തനങ്ങളുടെ ഭാഗമായി വിവിധ രാജ്യങ്ങൾ, സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ പോകുന്ന എനിക്ക് അവരോടൊത്തുള്ള നോമ്പനുഭവങ്ങളും വ്യത്യസ്തമാണ്.
തയാറാക്കിയത്:സുബൈർ പി. ഖാദർ
ചിത്രം: പി.ബി. ബിജു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.