ആരുമില്ലാത്ത മത്സരങ്ങൾ കണ്ടെത്തി അതിന് പേരുകൊടുക്കലായിരുന്നു സ്കൂൾ കാലത്ത് എ െൻറ പ്രധാന ജോലി. മത്സരിക്കാൻ മറ്റാരുമില്ല എന്ന ബലത്തിലാണ് ഒരിക്കൽ ഫ്ലൂട്ടിന് േപരുകൊ ടുത്തത്.
സ്റ്റേജിൽ കയറിയപ്പോഴാണ് അറിയുന്നത് എന്നെ കൂടാതെ സഹപാഠിയായ അയ്യപ്പ നും പേരുകൊടുത്തിരുന്നെന്ന്. ഒടുവിൽ അയ്യപ്പന് ഒന്നാം സ്ഥാനവും എനിക്ക് രണ്ടാം സ്ഥാനവും കിട്ടി. എങ്കിലും വൈകീട്ട് വീട്ടിൽ വന്നിട്ടൊരു കാച്ചുകാച്ചി. ‘ഇരുപതോളം പേർ മത്സരിക്കാനുണ്ടായിരുന്നു. ഒരു തരത്തിലാണ് രണ്ടാംസ്ഥാനം കിട്ടിയത്’. അതുപോലെതന്നെ ഘടം വാദനത്തിലും ഒരിക്കൽ പേരുകൊടുത്തു. അത് കണ്ടിട്ടുണ്ടെന്നല്ലാതെ ഒരിക്കൽപോലും കൊട്ടിനോക്കിയിട്ടില്ലായിരുന്നു. ഞാനല്ലാതെ ആരും മത്സരിക്കാനില്ല. ഘടവുമായി വേദിയിലേക്ക് കയറുന്ന നേരത്ത് റഹ്മാൻ എന്ന മാഷ് എന്നോട് ചോദിച്ചു. നിനക്ക് ഘടം വായിക്കാനറിയുമോ? ‘‘ഉവ്വ്’’ എന്ന് മറുപടി കൊടുത്തു. അത് കേൾക്കേണ്ട താമസം മാഷിെൻറ കൈയിലെ ചൂരൽകൊണ്ട് ഘടം തല്ലിപ്പൊട്ടിച്ചു. ഞാനുണ്ടോ വിടുന്നു. വേറൊരു ഘടം സംഘടിപ്പിച്ച് സ്റ്റേജിൽ കയറി. അതുപോലെ പദ്യോച്ചാരണം നടത്തിയിട്ട് ഇംപോസിഷൻ കിട്ടിയ മഹാനാണ് ഞാൻ. എെൻറ കവിത കേട്ടപ്പോൾ ജഡ്ജസ് പറഞ്ഞു. നീയിത് 50 തവണ എഴുതിയിട്ട് വന്നാൽ മതിയെന്ന്. ഇന്ന് ഒരു അവസരം കിട്ടിയാൽ തീർച്ചയായും പ്രസംഗമത്സരത്തിന് പേരുകൊടുക്കും. ഇപ്പോൾ എം.പിയായതുകൊണ്ടോ, കുറേ പ്രസംഗിക്കുന്നതുകൊണ്ടോ അല്ല. ഏത് വിഷയത്തിലും വളരെ രസാവഹമായി ആളുകളെ ചിരിപ്പിക്കാനും ചിന്തിപ്പിക്കാനുമുള്ള തരത്തിൽ സംസാരിക്കാൻ സാധിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. അന്ന് കൂട്ടുകാരുമായി പറഞ്ഞ കഥകളൊക്കെ ഇന്ന് സ്റ്റേജിൽ പറയുമ്പോൾ ആളുകൾ ആർത്തുചിരിക്കുന്നു.
ഏഴാംക്ലാസിൽ പഠിക്കുമ്പോൾ നാടകമത്സരത്തിൽ പങ്കെടുക്കാൻ ഭാഗ്യം കിട്ടി. സ്കൂൾ തലത്തിൽ മികച്ച നടനുള്ള സമ്മാനവും കിട്ടി. ഞാൻ പഠിക്കുന്ന കാലത്ത് ഗായകൻ ജയചന്ദ്രൻ തിളങ്ങിനിൽക്കുന്ന സമയമാണ്. ജയക്കുട്ടൻ എന്നാണ് എല്ലാവരും അവനെ വിളിക്കുക. നല്ല തങ്കംപോലുള്ള നിറമാണ്. വെള്ള ഓയിൽ ജുബ്ബയും മുണ്ടും ധരിച്ച് സ്റ്റേജിൽ വന്ന് പാട്ടുപാടുമ്പോൾ വല്ലാെത്താരു ആകർഷണമാണ്. അയാൾ സ്റ്റേജിൽ കയറുമ്പോഴേക്കും പെൺപിള്ളേർ ഒക്കെ ആവേശത്തിലാകും. ‘ദേ...ജയക്കുട്ടൻ വരുന്നു’ എന്ന് പറഞ്ഞ് അവർ ഉച്ചത്തിൽ വിളിക്കും.
ആ സമയത്ത് ഞാനും അവിടെയൊക്കെ ഉണ്ടാകും. ആരും ഇന്നസെൻറ് കുട്ടൻ വരുന്നു എന്നൊന്നും പറയാറില്ല. അത് നമുക്ക് മാനസികമായി വിഷയമായി. ജയചന്ദ്രൻ പാടിയ ലളിതഗാനം ഇപ്പോഴും ഓർമയുണ്ട്. ‘കായലിനക്കരെ പോകാൻ എനിക്കൊരു കളിവള്ളമുണ്ടായിരുന്നു’... ആ പാട്ടുകേൾക്കുമ്പോൾ നമ്മൾ ആ കളിവള്ളത്തിലുണ്ടെന്ന് തോന്നിപ്പോകും. അത്രക്കും മനോഹരമായാണ് ജയക്കുട്ടൻ അത് ആലപിച്ചിരുന്നത്. ഇന്ന് ഒരു മത്സരത്തിൽ പങ്കെടുക്കണമെങ്കിൽ അതിൽ നല്ല ധാരണ വേണം. അന്ന് അങ്ങനെയൊന്നുമില്ല. കലയോട് ആഭിമുഖ്യമുള്ളവരെ ആ വഴിക്കുതന്നെ വിടണം. അല്ലാതെ അവരെ പിടിച്ച് ചരിത്രവും കണക്കുമെല്ലാം കണ്ണുരുട്ടി പഠിപ്പിച്ചിട്ട് കാര്യമില്ല. വിദ്യാഭ്യാസം എന്നാൽ പാഠപുസ്തകത്തിന് പുറത്ത് നിന്ന് കിട്ടുന്ന അനുഭവങ്ങളും അറിവുകളും കൂടിയാണെന്ന് രക്ഷിതാക്കൾ മറക്കരുത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.