ഇ​ബ്രാ​ഹിം ​കോ​ട്ട​ക്ക​ൽ

ഇ​ബ്രാ​ഹിം ​കോ​ട്ട​ക്ക​ൽ 'മാ​ധ്യ​മ'​ത്തി​ൽ​ നി​ന്ന്​ വി​ര​മി​ച്ചു

കോ​ഴി​ക്കോ​ട്​: 'മാ​ധ്യ​മം' ഡെ​പ്യൂ​ട്ടി എ​ഡി​റ്റ​ർ ഇ​ബ്രാ​ഹിം കോ​ട്ട​ക്ക​ൽ 34 വ​ർ​ഷ​ത്തെ സേ​വ​ന​ത്തി​നു ശേ​ഷം വി​ര​മി​ച്ചു. 1987 ജൂ​ലൈ​യി​ൽ പാ​ല​ക്കാ​ട്​ ബ്യൂ​റോ​യി​ൽ റി​പ്പോ​ർ​ട്ട​റാ​യി ​ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചു. മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, തി​രു​വ​ന​ന്ത​പു​രം ബ്യൂ​റോ​ക​ളി​ലും ഗ​ൾ​ഫ്​ മാ​ധ്യ​മ​ത്തി‍ന്‍റെ ഖ​ത്ത​ർ, ബ​ഹ്​​റൈ​ൻ, ജി​ദ്ദ, റി​യാ​ദ്​ ബ്യൂ​റോ​ക​ളി​ലും ചീ​ഫ്​ റി​പ്പോ​ർ​ട്ട​റാ​യി. കോ​ഴി​ക്കോ​ട്​ മ​ദ​ർ ഡെ​സ്​​കി​ലും മ​ല​പ്പു​റം ഡെ​സ്​​കി​ലും ന്യൂ​സ്​ എ​ഡി​റ്റ​റാ​യി​ട്ടു​ണ്ട്. മാ​ധ്യ​മം ജേ​ണ​ലി​സ്​​റ്റ്​ യൂ​നി​യ​​ൻ മു​ൻ പ്ര​സി​ഡ​ൻ​റാ​യി​രു​ന്നു.

ജ​ന​റ​ൽ റി​പ്പോ​ർ​ട്ടി​ങ്ങി​ന്​ സം​സ്ഥാ​ന സ​ർ​ക്കാ​റി‍ന്‍റെ അ​വാ​ർ​ഡ്, യൂ​നി​സെ​ഫ് അ​ഭി​മു​ഖ്യ​ത്തി​ൽ കേ​ര​ള പ്ര​സ് അ​ക്കാ​ദ​മി ഏ​ർ​പ്പെ​ടു​ത്തി​യ അ​വാ​ർ​ഡ്, അ​സം​ബ്ലി ഫോ​ർ ഗൈ​ഡ​ൻ​സ് ആ​ൻ​ഡ് സ​ർ​വി​സ് (എ​യ്​​ജ​സ്) അ​വാ​ർ​ഡ് എ​ന്നി​വ​ക്ക്​ അ​ർ​ഹ​നാ​യി. 2007ലെ ​ഹ​ജ്ജ്, ഡ​ൽ​ഹി അ​ന്താ​രാ​ഷ്​​ട്ര ച​ല​ച്ചി​ത്രോ​ത്സ​വം, കോ​യ​മ്പ​ത്തൂ​ർ സി.​പി.​എം പാ​ർ​ട്ടി കോ​ൺ​ഗ്ര​സ്​ എ​ന്നി​വ റി​പ്പോ​ർ​ട്ട്​ ചെ​യ്​​തി​ട്ടു​ണ്ട്. അ​മേ​രി​ക്ക, മ​ലേ​ഷ്യ എ​ന്നീ രാ​ജ്യ​ങ്ങ​ളും സ​ന്ദ​ർ​ശി​ച്ചു.

മ​ല​പ്പു​റം കോ​ട്ട​ക്ക​ൽ പ​രേ​ത​രാ​യ ക​ല്ല​ൻ​കു​ന്ന​ൻ അ​ഹ​മ്മ​ദ്​ കു​ട്ടി​യു​ടെ​യും മാ​ട്ടു​മ്മ​ൽ ഖ​ദീ​ജ​യു​ടെ​യും മ​ക​നാ​ണ്. ഖ​ദീ​ജ​യാ​ണ്​ ഭാ​ര്യ. മ​ക്ക​ൾ: അ​ഖി​ല, ആ​ദി​ല, അ​നീ​സ. മ​രു​മ​ക്ക​ൾ: അ​ക്​​ബ​ർ അ​ലി (എം.​ഇ.​എ​ച്ച്.​എ​സ്.​എ​സ്​ ഇ​രി​മ്പി​ളി​യം), സ​ൽ​മാ​ൻ ഫാ​യി​സ്​ (കാ​ന​റ ബാ​ങ്ക്, ജ​ല​ന്ധ​ർ), മു​ഹ​മ്മ​ദ്​ ആ​ഷി​ക്​ (ബി​സി​ന​സ്). 

Tags:    
News Summary - Ibrahim Kottakkal retired from Madhyamam Daily

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.